മലയാളികളുടെ അഭിമാനമായ ആലപ്പുഴക്കാരന്‍; ഹരിത വിപ്ലവത്തിന്റെ നായകന് രാജ്യത്തിന്റെ ആദരം

ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ് സ്വാമിനാഥന് പരമോന്നത  ബഹുമതിയായ ഭാരതരത്ന. കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് വിടപറഞ്ഞത്. രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിട്ടിരുന്ന സാഹചര്യത്തില്‍ അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും അത് കര്‍ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. മാത്രമല്ല രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ഇന്ത്യയ്ക്ക് അനുയോജ്യമായ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്

ALSO READ ; വോട്ടെണ്ണല്‍ നീളുന്നു; ആത്മവിശ്വാസവുമായി നവാസ് ഷെരീഫ് വിഭാഗം

1952 ല്‍കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍നിന്നുംജനിതകശാസ്ത്രത്തില്‍പി.എച്ച് ഡി നേടിയ അദ്ദേഹംഇന്ത്യയിലെത്തികാര്‍ഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തിനെ തുടര്‍ന്നാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്. 1966 ല്‍ മെക്‌സിക്കന്‍ ഗോതമ്പ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി

ALSO READ ; “സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

ആയിരത്തോളം ഗവേഷണപ്രബന്ധങ്ങളും 13 പുസ്തകങ്ങളും എം.എസ് സ്വാമിനാഥന്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍, രാജ്യാന്തര നെല്ലുഗവേഷണകേന്ദ്രം മേധാവി, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ സുപ്രധാന ചുമതലകള്‍ വഹിച്ചു.

ALSO READ  എട്ടുവര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാതെ നയന്‍സും അല്ലുവും? അന്ന് സംഭവിച്ചതെന്ത് ?

‘കൃഷിയിലും കര്‍ഷക ക്ഷേമത്തിലും രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്ന പുരസ്‌കാരം നല്‍കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഒപ്പം ഇന്ത്യന്‍ കൃഷിയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാര്‍ഥികളുടെ പഠനത്തിലും ഗവേഷണത്തിലും അദ്ദേഹം പ്രോത്സാഹനം നല്‍കിയിരുന്നു. ഒരു ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു’, പ്രധാനമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News