എം എസ് സി എൽസ കപ്പലപകടം: കൃത്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി

msc elsa 3

എം എസ് സി എൽസ കപ്പലപകടത്തിൽ കൃത്യമായി നടപടി സ്വീകരിക്കണമെന്ന് കോടതി. ഇതുവരെ ചിലവഴിച്ച പണത്തിന്റെ കണക്ക് അറിയിക്കണമെന്നും പരിസ്ഥിതിക്ക് ഉണ്ടായ നാശം പരിശോധിക്കണമെന്നും കോടതി നിർദേശം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് നിർദ്ദേശം.

കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ ഇത് ശീലമായി മാറുമെന്നും നിയമങ്ങളുടെയും രാജ്യാന്തര കരാറുകളുടെയും അടിസ്ഥാനത്തിൽ നടപടി വേണമെന്നും കോടതി അറിയിച്ചു. പൊതുതാത്പര്യ ഹർജി പരിഗണിക്കുകയാണെന്നും കോടതി അറിയിച്ചു. രണ്ട് കപ്പലപകടങ്ങളും ഒരുമിച്ച് കോടതി പരിഗണിക്കും. പൊതുതാത്പര്യ ഹർജി ഭേദഗതി ചെയ്യാൻ ഹർജിക്കാരന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ : 48 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണം; എം എസ് സി കമ്പനിക്ക് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

അതേസമയം എം എസ് സി എൽസ കപ്പലപകടത്തിൽ കപ്പൽ ജീവനക്കാരുടെയും മൊഴി എടുക്കൽ ആരംഭിച്ചു. മൊഴിയെടുക്കൽ പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെന്ന് കോസ്റ്റൽ എഐജി അറിയിച്ചു. വാൻ ഹായി കപ്പൽ അപകടത്തിൽ പരുക്കേറ്റവരുടെ മൊഴിയെടുക്കാൻ കോസ്റ്റൽ പോലീസ് മംഗലാപുരത്ത് പോയിരുന്നു. മൊഴി പരിശോധിച്ച ശേഷം കേസ് എടുക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും എഐജി പദം സിങ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News