
ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസ താരങ്ങളുടെ പേരുകളടങ്ങിയ ഹാൾ ഓഫ് ഫെയിമിൽ ഇനി എം.എസ്. ധോണിയും. തിങ്കളാഴ്ചയാണ് ഇന്ത്യയുടെ അഭിമാന താരം മഹേന്ദ്ര സിങ് ധോണിയെ ഫെയിമിൽ ഉൾപ്പെടുത്തിയത്. ധോണിയെ കൂടാതെ ഏഴു താരങ്ങളെയും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന 11-ാമത് ഇന്ത്യൻ താരമാണ് ധോണി.
മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്ലർ തുടങ്ങിയവരാണ് ധോണിക്കൊപ്പം ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ താരങ്ങൾ.
ALSO READ: ‘വഞ്ചിക്കപ്പെട്ടത് വേദനയായി’: കോച്ച് മാറാതെ രാജ്യത്തിനായി കളിക്കാനിറങ്ങില്ലെന്ന് ലെവൻഡോവ്സ്കി
“ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്ന ഐസിസി ഹാൾ ഓഫ് ഫെയിമിൽ എന്റെ പേര് ഉൾപ്പെടുത്തിയത് മഹത്തരമായ ബഹുമതിയാണ്. എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം നിങ്ങളുടെ പേരും ഓർമിക്കപ്പെടുന്നത് അദ്‌ഭുതകരമായ അനുഭവമാണ്. ജീവിതകാലം മുഴുവൻ വിലമതിക്കുന്ന ഒന്നായിരിക്കും ഇത്” – ധോണി പറഞ്ഞു .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here