
മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലെ യാത്ര ഇനി കുറച്ച് വിലപിടിപ്പുള്ളതാകും. ഒറ്റയടിക്ക് ബസ് കൂലി ഉയര്‍ത്തിയത് 14.95 ശതമാനമാണ്. ശനിയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഹക്കിം കമ്മിറ്റി തീരുമാനിച്ച പുതിയ സമവാക്യമനുസരിച്ചാണ് വെള്ളിയാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പുതിയ നിരക്കിന് അനുമതി നല്‍കിയത്.
എംഎസ്ആര്‍ടിസി ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ റൂട്ടിലും പുതിയ നിരക്ക് ബാധകമാകും. 15,000ത്തോളം ബസുകളാണ് കോര്‍പ്പറേഷനുള്ളത്. ദിവസേന 55 ലക്ഷത്തോളം യാത്രികരാണ് എംഎസ്ആര്‍ടിസി ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ ബസ് ശൃംഖലകളിലൊന്നാണിത്.
ഇതിനിടയില്‍ മുംബൈ മെട്രോപൊളിറ്റണ്‍ റീജിയണ്‍ അതോറിറ്റി ഓട്ടോറിക്ഷയ്ക്കും ടാക്‌സിക്കും കൂലിയില്‍ മൂന്നു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. തീര്‍ന്നില്ല ബ്ലൂ ആന്‍ഡ് സില്‍വര്‍ എസി കൂള്‍ കാബിന് എട്ട് രൂപ കൂട്ടി. നിലവില്‍ 1.5 കിലോമീറ്റര്‍ യാത്രയ്ക്ക് 40 രൂപയായിരുന്നത്, ഇതോടെ 48 രൂപയായി. ഈ വാഹനങ്ങളിലെ മീറ്ററുകളില്‍ മാറ്റവരുത്തിയാല്‍ മാത്രമേ പുത്തന്‍ നിരക്കുകള്‍ ബാധകമാവുകയുള്ളു.
അതേസമയം ബാന്ദ്രയ്ക്കും മാഹിമിനും ഇടയിലുള്ള പാല പണി നടക്കുന്നതിനാല്‍ പശ്ചിമ റെയില്‍വേ അതിവഴിയുള്ള ഗതാഗതം മൂന്നുദിവസത്തേക്ക് നിരോധിച്ചിരിക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

