സഹ സംവിധായകനായിരുന്ന കാലം തൊട്ടേ വലിയ വാൽസല്യത്തോടെയാണ് എംടി പെരുമാറിയിരുന്നത്, അദ്ദേഹത്തിൻ്റെ കാലത്ത് ജീവിക്കാനായത് പുണ്യം; കമൽ

സഹസംവിധായകനായിരുന്ന കാലം തൊട്ടേ തന്നോട് വലിയ വാൽസല്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകൻ കമൽ. അങ്ങനെയൊരു മനുഷ്യന്‍ ഇനിയില്ല എന്നുള്ളത് വലിയ നഷ്ടം തന്നെയാണെന്നും എംടിയുടെ കാലത്ത് ജീവിക്കാന്‍ സാധിച്ചത് വലിയ പുണ്യമാണെന്നും കമൽ പറഞ്ഞു. വ്യക്തിപരമായി എം.ടി. സാറുമായിട്ട് വളരെ അടുപ്പുണ്ടായിരുന്നു.

ഇടയ്ക്കിടയ്ക്ക് ഈ വീട്ടില്‍ വരാറുള്ള ആളാണ് ഞാന്‍. അദ്ദേഹത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടായിട്ടുള്ള ആളാണ്. അദ്ദേഹത്തിൻ്റെ വലിയൊരു പ്രസ്ഥാനമായിട്ടുള്ള തുഞ്ചന്‍ പറമ്പില്‍ പലതവണ എംടി സാറുമായി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് എൻ്റെ ഏറ്റവും വലിയ ദുഃഖമെന്നും കമൽ പറഞ്ഞു.

ALSO READ: എംടി ഒരു മഹാവ്യക്തിത്വം, ആ വിയോഗത്തിലൂടെ മലയാളിയുടെ ഒരു കാലമാണ് നിശ്ചലമായത്; പ്രേംകുമാർ

പി.എന്‍. മേനോൻ്റെ സഹസംവിധായകനായിരുന്ന കാലം മുതല്‍തന്നെ വളരെ വാത്സല്യത്തോടെയാണ് എം.ടി. സാര്‍ എന്നെ കണ്ടിട്ടുള്ളത്. ഈയടുത്ത കാലത്ത് കാലം വീണ്ടും വായിച്ചു. കാരണം ഒരോര്‍മ പുതുക്കലാണ്. എം.ടിയെ എപ്പോഴും നമ്മള്‍ മനസ്സുകൊണ്ട് നവീകരിച്ചു കൊണ്ടിരിക്കും.

ഒരുപക്ഷേ എം.ടിയുടെ കഥകളൊക്കെ ഒരുപാട് വായിച്ച ഒരാളാണ് ഞാന്‍. ഞാന്‍ വായിക്കാത്ത എം.ടിയുടെ നോവലുകളോ കഥകളോ ഉണ്ടാവില്ല എന്നാണ് തോന്നുന്നത്. എൻ്റെ ജീവിതത്തില്‍ വീണ്ടും വീണ്ടും വായിച്ചിട്ടുള്ളത് ആ എഴുത്താണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നഷ്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News