സമസ്ത സിഐസി തർക്കത്തിൽ വിമർശനവുമായി മുഈനലി തങ്ങൾ

സമസ്ത സിഐസി തർക്കത്തിൽ വിമർശനവുമായി മുഈനലി തങ്ങൾ. സാദിഖലി തങ്ങൾ സമസ്തയുമായി ആലോചിക്കാതെയാണ് പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചത്. ഇതിൽ ചതി നടന്നിട്ടുണ്ടെന്നും മുഈനലി തങ്ങൾ പറഞ്ഞു. സമസ്ത പാലക്കാട് ജില്ലാ നേതൃയോഗത്തിലാണ് മുഈനലി തങ്ങളുടെ വിമർശനം.

സമസ്ത സിഐസി തർക്കത്തിൽ പോര് മുറുകുമ്പോൾ സിഐസി അധ്യക്ഷനായ സാദിഖ് അലി ഷിഹാബ് തങ്ങൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. സിഐസി വിഷയത്തിൽ സാദിഖലി തങ്ങൾ സമസ്തയുമായി ചർച്ച നടത്തിയില്ലെന്നും പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചപ്പോഴും കൂടിയാലോചന ഉണ്ടായിട്ടില്ലെന്നും മുഈനലി തങ്ങൾ പറഞ്ഞു.

അതേസമയം, സിഐസിയിൽ നിന്ന് രാജിവെച്ച ജിഫ്രി തങ്ങളേയും ആലിക്കുട്ടി മുസ്ല്യാരേയും അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും സമവായ ശ്രമങ്ങളിൽ നിന്ന് സമസ്ത പിന്മാറുന്നതായാണ് സൂചന. സിഐസിയുമായി ചർച്ച വേണ്ടെന്നും ബദ‍‍ൽ വിദ്യാഭ്യാസ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ കൗൺസിലുമായി മുന്നോട്ടുപോവാമെന്നുമുള്ള ഉറച്ച നിലപാടിലാണ് സമസ്ത.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News