മുഈനലി തങ്ങള്‍ക്കെതിരായ ഭീഷണി സന്ദേശം; റാഫി പുതിയകടവ് മലപ്പുറം പൊലീസ് സ്‌റ്റേഷനിൽ ഹാജരായി

പാണക്കാട് മുഈനലി തങ്ങള്‍ക്കെതിരെ ഭീഷണി സന്ദേശമയച്ച പ്രതി ചോദ്യം ചെയ്യലിന് ഹാജരായി. പരാതിയില്‍ പറയുന്ന റാഫി പുതിയകടവ് എന്നയാൾ മലപ്പുറം പൊലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. സംഭവത്തില്‍ മാപ്പപേക്ഷിച്ച് ഇയാൾ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.

ALSO READ: ആദ്യ അപകടത്തിന് സാക്ഷിയായി അടൽ സേതു; യാത്രക്കാർക്ക് അത്ഭുത രക്ഷ, ഒഴിവായത് വൻ ദുരന്തം

‘നേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെയറിലാക്കു’മെന്നായിരുന്നു റാഫി മുഈനലി തങ്ങള്‍ക്കെതിരേ നടത്തിയ ഭീഷണി. ഇതിനെ തുടര്‍ന്ന് മുഈനലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു.

ALSO READ: ബിൽക്കിസ് ബാനു കേസ്: തന്ത്രങ്ങൾ നടപ്പിലാക്കാതെ വന്നതോടെ അർധരാത്രിയിൽ 11 പ്രതികളും കീഴടങ്ങി

അതേസമയം, വധഭീഷണി ഉയർത്തിയ വ്യക്​തിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന്​ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ആരാണ്​ ഇതിന്​ പിന്നിലെന്ന്​ മുഈനലി തങ്ങൾക്ക്​ മനസ്സിലായ സ്​ഥിതിക്ക്​ പ്രതികൾക്കെതിരെ കേസെടുത്ത്​ ഉടൻ ചോദ്യം ചെയ്യണമെന്ന്​ കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys