ലക്ഷക്കണക്കിന് മനുഷ്യരെ ആവേശംകൊള്ളിച്ച വ്യക്തിത്വമാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ; മന്ത്രി എം.ബി രാജഷ്

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അതിയായ അഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് ഉദ്ഘാടനം നിർവ്വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലക്ഷകണക്കിന് മനുഷ്യരെ ആവേശം കൊള്ളിച്ച സമുജ്വലമായ ജീവിതമാണ് അബ്ദുറഹ്മാൻ സാഹിബിൻ്റേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അബ്ദുറഹ്മാൻ സാഹിബിൻ്റെ തട്ടകത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകുന്നത് അപരാധമായി മാറ്റുന്ന തലതിരിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. ഇതൊന്നും നിഷ്കളങ്കമായി സംഭവിക്കുന്നതല്ല. പേരിനെ വർഗീയവൽക്കരിച്ച് ധീരോധാത്തമായ അദ്ദേഹത്തിൻ്റെ ജീവിതത്തെ പുറത്താക്കുകയാണ് ചിലർ ചെയ്യുന്നത്. നാടിൻ്റെ ചരിത്രത്തെക്കുറിച്ചും സംസ്ക്കാരത്തെ കുറിച്ചും എന്തെങ്കിലും അറിയുന്നവരാണോ ഈ പ്രതിഷേധിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.

പേരിനോട് അസഹിഷ്ണുത പുലർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. ഹാളിന് അബ്ദുറഹ്മാൻ സാഹിബിന്റെ പേര് നൽകിയതിലൂടെ അഭിമാനിക്കുകയാണ് വേണ്ടത്. സ്മാരകങ്ങളിൽ മതം ചികയുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ഈ സാഹചര്യത്തെ ഒറ്റകെട്ടായി നേരിടണം. സ്മാരകങ്ങൾ രാഷ്ട്രീയ ആയുധമായി മാറുന്നത് കേരളത്തില്ലല്ല കേരളത്തിന് പുറത്താണ്. രാജ്യത്ത് പലയിടത്തും ഇത്തരം പേര് മാറ്റം ഉണ്ടാകുന്നുണ്ട്. കേരളത്തിലെ രീതി അതല്ല. നാടിൻ്റെ ചരിത്രത്തെക്കുറിച്ച് ഒന്നും അറിയാത്തവർ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here