
എംപി സ്ഥാനം പുനഃ സ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്രിമിനല്‍ കേസില്‍ കുറ്റവും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭ വിജ്ഞാപനം പിന്‍വലിക്കാത്തതിനെതിരെയാണ് ഹര്‍ജി. ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ ലക്ഷ്വദീപ് ഭരണസമിതി നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മുൻ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചതാണ് എൻസിപി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയ്ക്കും ലോക്സഭാംഗത്വം റദ്ദാക്കലിനും ഇടയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here