മുഖ്യമന്ത്രി ഏറ്റവും വലിയ പരാതിക്കാരൻ ആയി മാറുന്നു: പി എ മുഹമ്മദ് റിയാസ്

muhammad riyas

കള്ളാട് ദുരന്തത്തിൽ മുഖ്യമന്ത്രി മറ്റുള്ളവരെപ്പറ്റി പരാതി പറയുന്നു. ഏറ്റവും വലിയ പരാതിക്കാരനായി മുഖ്യമന്ത്രി മാറിയെന്ന് പി എ മുഹമ്മദ് റിയാസ്. ഇവിടെ മണ്ണ് മാറ്റാൻ പറഞ്ഞിട്ട് കരാറുകാരൻ മാറ്റിയില്ലെന്ന പരാതി പറയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറയുന്നത് അബദ്ധങ്ങളാണ്. ഒരു മന്ത്രി മനുഷ്യനിർമ്മിത ദുരന്തമാണ് എന്ന് പറയുന്നു. വേറൊരു മന്ത്രി പഴയ സർക്കാരിന്റെ കുറ്റമാണെന്ന് പറയുന്നു, മറ്റൊരു മന്ത്രി എന്റെ ഡിപ്പാർട്ട്മെന്റ് അല്ല എന്ന് പറയുന്നു.

Also read: വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഓരോ മലയാളിക്കും താത്പര്യമുണ്ട്, ജനാധിപത്യബോധത്തിന്റെ താത്പര്യമാണത്: കെ കെ രാ​ഗേഷ്

ഇതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനം ഇറങ്ങണമെന്നും എല്ലാവരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട് എന്നും പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News