‘നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരം’: അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

P A Muhammad Riyas

നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു എന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണ്. വാർത്ത അറിഞ്ഞ ഉടനെ നാഷണൽ ഹൈവേ അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നു.
പത്രസമ്മേളത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ടീം ഫീൽഡിൽ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ട് ചർച്ച ചെയ്ത് മറ്റ് കാര്യങ്ങൾ നിശ്ചയിക്കുന്നതാണ്.

അതേസമയം മലപ്പുറം കൂരിയാട് നിർമ്മാണത്തിലിരിക്കുന്ന ആറുവരി ദേശീയ പാത തകർന്ന ഭാഗങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചു. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച മൂന്ന് പേരടങ്ങുന്ന സ്വതന്ത്ര വിദഗദ സംഘമാണ് തകർന്നതിൻ്റെ കാരണവും നവീകരണ സാധ്യതകളും പരിശോധിയ്ക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവർത്തനം. വയലിൽ ആവശ്യമായ ബലം നൽകാതിരുന്നതിനാൽ മണ്ണു നീങ്ങിയതും ഇടിഞ്ഞു വീണതെന്നുമാണ് നിഗമനം. ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. റോഡ് തകർന്ന കൂരിയാടും വിള്ളലുണ്ടായ തലപ്പാറയിലും സംഘമെത്തി.

ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും നിർമാണം പുനരാരംഭിയ്ക്കുക. വയലിൽ വിള്ളലുണ്ടായി മണ്ണ് നീങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കെ എൻ ആർ പ്രൊജക്ട് ഡയരക്ടർ വിശദീകരിച്ചിരുന്നു. മഴവെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യം പോലും പലയിടത്തുമില്ലെന്നും ഫ്ലൈ ഓവർ നിർമിയ്ക്കണമെന്നും വിദഗ്ദ്ധ സംഘത്തോട് നാട്ടുകാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News