‘എൽഡിഎഫ് സർക്കാർ തുടരും, ബേപ്പൂരിൽ 82000ൽ പരം വോട്ടുകൾ ലഭിക്കും’: മുഹമ്മദ് റിയാസ്

നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി.

വിജയം ആവർത്തിക്കുമെന്ന് തന്നെയാണ് ഇതുവരെയുളള നി​ഗമനം. എൽഡിഎഫ് സർക്കാർ തുടരുമെന്ന് പി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 82000ൽ പരം വോട്ടുകൾ ലഭിക്കുമെന്നും കോഴിക്കോട് ജില്ലയിലും മികച്ച വിജയം നേടുമെന്നും മുഹമ്മദ് റിയാസ് പറയുന്നു.

ALSO READ;‘എൽഡിഎഫ് സർക്കാരിന് അധികാര തുടർച്ച ഉണ്ടാകും, പേരാമ്പ്രയിൽ മികച്ച ജയം നേടും’ : ടി പി രാമകൃഷ്ണൻ

14 ജില്ലകളായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ഹാട്രിക് വിജയ പ്രതീ​ക്ഷയിലാണ് കേരളം. എട്ടു മണിയ്ക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങും. അതിന് തൊട്ടുപിന്നാലെ ട്രെൻഡ് ലഭ്യമാകും. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും. വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News