‘ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും, ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല’: ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്

Kerala highway inauguration

ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിവാദ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അക്കൂട്ടത്തിൽ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധനേടുകയാണ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹത്തിന്റെ ഒളിയമ്പ്.

സംസ്ഥാന സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയെ ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. അമ്മായി അച്ഛന്റെ പണം അടിച്ചുമാറ്റി മുതലാളിയായ ഒരുത്തനുണ്ടെന്നും മരുമകൻ എന്ന് മാത്രം ആയിരുന്നു അയാൾക്കുണ്ടായ സ്ഥാനമെന്നും ശ്രീജിത്ത് ദിവാകരൻ കുറിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് പണം കൊടുത്ത് രാജ്യസഭാ സീറ്റ് വാങ്ങി, സ്വന്തം ബിസിനസിനാവശ്യമായ പാർല്യമെന്ററി കമ്മിറ്റികളിരുന്ന് സകലതും തനിക്കനുകൂലമാക്കി പണം കുറേ ഉണ്ടാക്കിയിട്ടും ആ മനുഷ്യന്റെ പണമടിച്ച് മാറ്റിയ മരുമകൻ തന്നെയല്ലേ എന്ന ചോദ്യം തലയ്ക്ക് മുകളിൽ എപ്പോഴും ഉയരുമെന്നും യോഗ്യത കൊണ്ട് ലഭിച്ചതല്ലല്ലോ സ്ഥാനങ്ങളെന്ന് സകലരും ചോദിക്കുമെന്നും അദ്ദേഹം എഴുതി.

ALSO READ: ചടങ്ങിൽ നിന്ന് ഒഴിവാക്കിയാലും മന്ത്രിയെയും സർക്കാരിനെയും ജനമനസുകളിൽ നിന്ന് ഒഴിവാക്കാൻ ബിജെപിയുടെ സങ്കുചിത രാഷ്ട്രീയത്തിനാവില്ല: കെ റഫീഖ്

അതല്ല മന്ത്രി മുഹമ്മദ് റിയാസിന്റെ സ്ഥിതിയെന്ന് ശ്രീജിത്ത് ദിവാകരൻ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് വളർന്ന് വന്ന ആളാണ് മുഹമ്മദ് റിയാസെന്ന് പറഞ്ഞ അദ്ദേഹം നേരത്തേ പറഞ്ഞയാൾ പണം കൊടുത്ത് രാജ്യസഭ സീറ്റ് വാങ്ങുന്നതിനും എത്രയോ മുമ്പ് ലോകസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ടെന്നും കുറിച്ചു. മുതലാളിയായിരുന്നില്ലെങ്കിൽ ഒരു സ്വന്തം വീട്ടുകാർ പോലും തിരിച്ചറിയാൻ മാത്രം യോഗ്യതയില്ലാത്തവൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വിലയെങ്ങനെ മനസിലാകാനാണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ഭരണകൂടത്തിന്റെ പ്രവർത്തന മികവിന്റെ കൂടി സാഫല്യമാണ് ദേശീയപാതയുടെ വികസനം. അത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയുണ്ടാകണം എന്നത് ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്ന ഭരണസംവിധാനത്തിലെ പ്രോട്ടോക്കോൾ വ്യവസ്ഥയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും. അതിന് കാരണവും കാണും. ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല, ബിജെപിയിലേത് പോലെ. അഭിമാനപൂർവം ഭരണം പൂർത്തീകരിക്കുന്ന ഒരു സർക്കാരിന്റെ അവകാശത്തിന്റെ ഭാഗമാണ്, ശ്രീജിത്ത് ദിവാകരൻ കുറിച്ചു.

ALSO READ: ദേശീയപാത ഉദ്ഘാടനത്തിൽ കേരളത്തെ അവഗണിച്ചു; കാസർഗോഡ് ‘പ്രതീകാത്മക ഉദ്ഘാടന’വുമായി പ്രതിഷേധം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അമ്മായി അപ്പന്റെ പൈസ അടിച്ച് മാറ്റി മുതലാളിയായ ഒരുത്തനുണ്ട്. മരുമകൻ എന്ന് മാത്രം സ്ഥാനമുണ്ടായിരുന്ന ഒരുത്തൻ. ആ കോപ്ലക്‌സ് മാറ്റാൻ സ്വന്തം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും ജോലി ചെയ്ത സ്ഥാപനങ്ങളെ കുറിച്ചുമെല്ലാം നുണ പറയും. ലോകത്തെ വലിയ ടെക്‌നോളജികൾ സൃഷ്ടിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന് തള്ളും. അവിടെയൊക്കെ ഉണ്ടായിരുന്ന മലയാളികൾ ഇതൊക്കെ പരിശോധിച്ച് നുണയാണെന്ന് കണ്ടെത്തി. അയാൾ അമ്മായി അപ്പന്റെ പണമെടുത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുത്ത രാജ്യസഭാ സീറ്റ് വാങ്ങി സ്വന്തം ബിസിനസിനാവശ്യമായ പാർല്യമെന്ററി കമ്മിറ്റികളിരുന്ന് സകലതും തനിക്കനുകൂലമാക്കി പണം കുറേ ഉണ്ടാക്കി. എന്നിട്ടും, ആ മനുഷ്യന്റെ പണമടിച്ച് മാറ്റിയ മരുമകൻ തന്നെയല്ലേ നീയെന്ന ചോദ്യം, തലയ്ക്ക് മുകളിൽ എപ്പോഴും ഉയരും. കേന്ദ്രമന്ത്രിയായാലെന്താ? രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാവായാലെന്താ? അമ്മായി അപ്പന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്ഥാനമല്ലേ ഇതൊക്കെ, അല്ലാതെ യോഗ്യത കൊണ്ട് ലഭിച്ചതല്ലല്ലോ എന്ന് സകലരും ചോദിക്കും.

അതല്ല മന്ത്രി മുഹമ്മദ് റിയാസിന്റെ സ്ഥിതി. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് വളർന്ന് വന്ന ആളാണ്. നേരത്തേ പറഞ്ഞയാൾ പണം കൊടുത്ത് രാജ്യസഭ സീറ്റ് വാങ്ങുന്നതിനും എത്രയോ മുമ്പ് റിയാസ് ലോകസഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ അധ്യക്ഷനായിരുന്നിട്ടുണ്ട്. സമരം നയിക്കുകയും പോലീസ് മർദ്ദനമേൽക്കുകയും ജയിലിൽ പോവുകയും ചെയ്തിട്ടുണ്ട്. അതുപോലെ പലരുമുണ്ട്, ഈ മന്ത്രിസഭയിൽ. പി.രാജീവും കെ.എൻ.ബാലഗോപാലും എം.ബി രാജേഷും സ്പീക്കർ ഷംസീറുമെല്ലാം ഈ കാലത്തും ഇതിന് തൊട്ടുമുമ്പും ഇതേ വഴിയിലൂടെ നടന്ന് വന്ന് നേതാക്കളായ ആളുകളാണ്. പണം കൊടുത്ത് പാർട്ടി സ്ഥാനങ്ങൾ നേടുന്നവർക്ക് മനസിലാകില്ല ഇത്. മുതലാളിയായിരുന്നില്ലെങ്കിൽ ഒരു സ്വന്തം വീട്ടുകാർ പോലും തിരിച്ചറിയാൻ മാത്രം യോഗ്യതയില്ലാത്തവനൊക്കെ രാഷ്ട്രീയപ്രവർത്തനത്തിന്റെ വിലയെങ്ങനെ മനസിലാകാനാണ്?

ALSO READ: ദേശീയപാത ഉദ്ഘാടനം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; നടന്നത് കടുത്ത പ്രോട്ടോകോൾ ലംഘനം : മന്ത്രി പി രാജീവ്

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവിയെ അറിയുമോ? എ.എസ്.എസ്.എഫിന്റെ തീപ്പൊരി നേതാവായിരുന്ന ലതാദേവിയുടെ ഭർത്താവാണ് ഇപ്പോഴത്തെ ഭക്ഷ്യസിവിൽ സപ്ലെയ്‌സ് മന്ത്രി ജി.ആർ.അനിൽ. പാലക്കാട് എം.പി ശ്രീകണ്ഠന്റെ ഭാര്യയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.എ തുളസി. ഇടത്പക്ഷത്തും കോൺഗ്രസിലുമുള്ള പല രാഷ്ട്രീയ പ്രവർത്തകരുടെയും ഭർത്താക്കന്മാരും ഭാര്യമാരും മക്കളും മരുമക്കളുമെല്ലാം രാഷ്ട്രീയ പ്രവർത്തകരായി തന്നെയുണ്ട്. പല നേതാക്കളുടെ മക്കളേയും പാർട്ടിയിലെ യുവനേതാക്കൾ വിവാഹം കഴിച്ചിട്ടുണ്ട്. ജാതിയോ മതമോ ഒന്നും പരിഗണിക്കാതെ. അത് മനസിലാകണമെങ്കിൽ പണം കൊടുത്ത് വാങ്ങി രാഷ്ട്രീയ സ്ഥാനങ്ങളുണ്ടായിട്ട് കാര്യമില്ല.

കേരളത്തിലെ ഭരണകൂടത്തിന്റെ പ്രവർത്തന മികവിന്റെ കൂടി സാഫല്യമാണ് ദേശീയപാതയുടെ വികസനം. അത് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയുണ്ടാകണം എന്നത് ഫെഡറൽ വ്യവസ്ഥ നിലനിൽക്കുന്ന ഭരണസംവിധാനത്തിലെ പ്രോട്ടോക്കോൾ വ്യവസ്ഥയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും. അതിന് കാരണവും കാണും. ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല, ബി.ജെ.പിയിലേത് പോലെ. അഭിമാനപൂർവ്വം ഭരണം പൂർത്തീകരിക്കുന്ന ഒരു സർക്കാരിന്റെ അവകാശത്തിന്റെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News