‘ഒരു റോഡിന് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം നിർമ്മിച്ചയാൾക്ക്, റോഡുകൾ ജനങ്ങൾ ഓഡിറ്റ് ചെയ്യും’: മന്ത്രി മുഹമ്മദ് റിയാസ്

Kerala road defect liability period

ഒരു പുതിയ റോഡ് നിർമിച്ച് കഴിഞ്ഞാൽ ഒരു നിശ്ചിത കാലം പരിപാലന കാലാവധിയാണെന്നും (ഡിഫക്ട് ലയബിലിറ്റി പീരീഡ്) ആ സമയം റോഡിന് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അത് നിർമ്മിച്ച ആൾ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് അപ്പപ്പോൾ തന്നെ പരിഹരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമാമദ് റിയാസ്. നിർമ്മാണ ഘട്ടത്തിൽ കരാറുകാരൻ കെട്ടിവെക്കുന്ന ഡിപ്പോസിറ്റ് തുക തിരിച്ചു കിട്ടണമെങ്കിൽ ഈ പരിപാലന കാലാവധി കഴിഞ്ഞ് 45 ദിവസം കൂടി കഴിയണമെന്നും മന്ത്രി പറഞ്ഞു. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മാണ ഘട്ടത്തിൽ കരാറുകാരൻ കെട്ടിവെക്കുന്ന ഡിപ്പോസിറ്റ് തുക തിരിച്ചു കിട്ടണമെങ്കിൽ ഈ പരിപാലന കാലാവധി കഴിഞ്ഞ് 45 ദിവസം കൂടി കഴിയണം. ബി.എം. ആന്റ് ബി.സി. (BM & BC) റോഡുകൾക്കാണെങ്കിൽ മൂന്ന് വർഷമാണ് പരിപാലന കാലാവധി. ഇക്കാര്യം ജനങ്ങളെ അറിയിച്ചാൽ ആ റോഡ് ആളുകൾ തന്നെ ഓഡിറ്റ് ചെയ്യും. അതിന്റെ ഭാഗമായാണ് ‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്’ എന്ന് എഴുതിയ പച്ച ബോർഡുകൾ എല്ലാ റോഡുകളിലും സ്ഥാപിച്ചത്.

ALSO READ: ‘ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലെ ചടങ്ങിൽ മരുമകന് സ്ഥാനമുണ്ടാകില്ലായിരിക്കും, ഇത് കുടുംബക്കാരുടെ കൂട്ടുകച്ചവടമല്ല’: ശ്രദ്ധനേടി ഫേസ്ബുക്ക് കുറിപ്പ്

അതിൽ കരാറുകാരന്റെ പേര്, ഫോൺ നമ്പർ, ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ, പരിപാലന കാലാവധി തീരുന്ന തീയതി എന്നിവയുണ്ടാകും. അതിനിടയിൽ എന്ത് കുഴപ്പമുണ്ടായാലും ആ നമ്പറിലോ ടോൾ ഫ്രീ നമ്പറിലോ വിളിക്കാം. ഭരണകക്ഷി-പ്രതിപക്ഷ എം.എൽ.എമാർ ഉൾപ്പെടെ എല്ലാവരും ഈ സംവിധാനത്തോട് സഹകരിച്ചുവെന്നും മന്ത്രി അറിയിച്ചു. പരിപാലന കാലാവധിക്കിടയിൽ റോഡിന് എന്തെങ്കിലും പറ്റിയാൽ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കേണ്ടി വരുമെന്നതിനാൽ കരാറുകാർ റോഡ് നിർമ്മാണത്തിന് അനുവദിച്ച മുഴുവൻ ഫണ്ടും കൃത്യമായി ചെലവഴിക്കാൻ ശ്രദ്ധിക്കുന്നു എന്നതാണ് ഇതിന്റെ ​ഗുണകരമായ വശമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News