കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല; വി.മുരളീധരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയില്‍ വിവാദമുണ്ടാക്കിയ കേന്ദ്ര മന്ത്രി വി. മുരളീധരന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാരുനുള്ള പ്രമോഷനാണെന്നും ദേശീയ പാതയിലെ പല പദ്ധതികളും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.

ALSO READ:മോദി ഗ്യാരന്റി വെറും പാഴ്‌വാക്ക്, ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ല: ജോസ് കെ മാണി

കൂടാതെ കേന്ദ്ര പദ്ധതികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കുന്നതിന് റിയാസിന് നന്ദിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിനാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്.

ALSO READ:‘അവർ സുരക്ഷിതർ’ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലുള്ളവരെ നാവികസേന മോചിപ്പിച്ചു

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടരുമെന്നും ചെറുതോണി മേല്‍പ്പാലം ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിലാണ് യഥാര്‍ഥ്യമായാതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണ്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും അദ്ദേഹം മുരളീധരന് മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News