ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്.

അയോഗ്യത സംബന്ധിച്ച് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയേറ്റ് ഉത്തരവിറക്കിയത്. ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നിട്ടും ഫൈസലിന്റെ അയോഗ്യത പിൻവലിക്കപ്പെട്ടിരുന്നില്ല. ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് മുഹമ്മദ് ഫൈസല്‍ ഹർജി സമർപ്പിച്ചിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News