മുകേഷ് അംബാനി ആന്റിലിയ ഒഴിയേണ്ടി വരുമോ ? 15,000 കോടി രൂപ വിലമതിക്കുന്ന വീട് വഖഫ് സ്വത്തായിരുന്നുവെന്ന് വാദിച്ച് ഒവൈസി

ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും, 15,000 കോടി മൂല്യമുള്ള 27 നിലകളുള്ള ആന്റിലിയയും വിവാദത്തില്‍. 2025 ലെ വഖഫ് നിയമ ഭേദഗതി കുടുംബത്തിന് വലിയ തലവേദനയായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ . ഇക്കഴിഞ്ഞ ദിവസം കേന്ദ്രം പാസാക്കിയ വഖഫ് ഭേദഗതി ബില്ലാണ് 27 നിലകളുള്ള ഈ ആഡംബര വസതിയെ വീണ്ടും ചര്‍ച്ചാ വിഷയമാക്കുന്നത്. ആന്റിലിയ നിര്‍മ്മിച്ചിരിക്കുന്നത് വഖഫ് ഭൂമിയിലാണെന്നാണ് ആരോപണം.

ALSO READ: ഷഹബാസ് കൊലപാതക കേസ്: കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

2002 -ല്‍ മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡില്‍ 4,532.39 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു പ്ലോട്ട് അംബാനി 21.5 കോടി രൂപയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഭൂമി കരീം ഭായ് ഇബ്രാഹിം ട്രസ്റ്റ് കൈകാര്യം ചെയ്തിരുന്നതാണ്. ഈ ഭൂമി മുമ്പ് വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും, ഇതൊരു അനാഥാലയത്തിനായി നക്കിവച്ചിരുന്നതാണെന്നും വാദങ്ങളുണ്ട്.

2025 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, ആന്റിലിയ സ്ഥിതി ചെയ്യുന്ന ഭൂമി യഥാർത്ഥത്തിൽ വഖഫ് സ്വത്തായിരുന്നുവെന്ന് വാദിച്ചുകൊണ്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയാണ് രംഗത്തെത്തിയിരിക്കുന്നത്. ആ ഭൂമി തുടക്കത്തിൽ ഒരു അനാഥാലയത്തിനും മതപാഠശാലയ്ക്കുമായി അനുവദിച്ചതാണെന്നാണ് അവകാശവാദം. ദീർഘകാലമായി നിലനിൽക്കുന്ന ഈ വിഷയത്തിൽ ഒവൈസിയുടെ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ വീണ്ടും പൊതുജനശ്രദ്ധ നേടിയിരിക്കുകയാണ് . മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സ്വത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന്റെ പഴയ വീഡിയോകൾ വീണ്ടും പുറത്തുവന്നു.

1986 -ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്ത ഈ ഭൂമി വഖഫ് നിയന്ത്രണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഭൂമി കൈമാറ്റത്തിന് ഔദ്യോഗിക ബോര്‍ഡ് അംഗീകാരം വാങ്ങിയിട്ടില്ലെന്ന് മഹാരാഷ്ട്ര വഖഫ് ബോര്‍ഡിന്റെ എടിആറും കൂട്ടിച്ചേര്‍ക്കുന്നു. വഖഫ് സ്വത്ത് സ്വകാര്യ കക്ഷികള്‍ക്ക് ഒരു കാരണവശാലും വില്‍ക്കാന്‍ കഴിയില്ലെന്നും വാദങ്ങള്‍ ശക്തമാണ്.

ആന്റിലിയയുടെ കാര്യത്തില്‍ ഭൂമി വില്‍പ്പനയും, ഇടപാടുമെല്ലാം കൂടുതല്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടുമോ എന്ന കണ്ടറിയേണ്ടി വരും. ലോകത്തെ തന്നെ ഏറ്റവും വലിയ ആഡംബര വസതികളില്‍ ഒന്നാണിത്. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട മറ്റ് തര്‍ക്ക ഭൂമികളിലേക്കും ഈ വിവാദം നീളാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News