വ്യാജ പ്രചാരണം വില പോകില്ല; രണ്ട് ദിവസം ജോലി തിരക്കിൽ ആയിരുന്നു; സമ്മേളനവേദിയിലെത്തി മുകേഷ് MLA

സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നുവെന്ന വാർത്ത അടിസ്ഥാന രഹിതം എന്ന് മുകേഷ് എം എൽ എ. താൻ സമ്മേളന പ്രതിനിധിയല്ല, ചില മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. സമ്മേളനത്തിന്റെ പല പരിപാടികളിലും താൻ പങ്കെടുത്തിട്ടുണ്ട്. ജോലി തിരക്കുള്ളതിനാലാണ് എത്താതിരുന്നത് എന്നും മുകേഷ് പറഞ്ഞു. സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് സമ്മേളനവേദിയിൽ എത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുകേഷ്.

Also read: കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിൽ അടക്കം എത്തിച്ചു; അഫാനുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി

മുകേഷ് സമ്മേളന വേദിയിൽ എത്താതിരുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. മുകേഷിനെ സമ്മേളനത്തിൽ നിന്ന് മാറ്റി നിർത്തിയതാണ് എന്ന തരത്തിൽ പോലും ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ആ വാർത്തകൾ ഒക്കെ ഇപ്പോൾ മുകേഷ് സമ്മേളന വേദിയിൽ എത്തിയതോടെ പൊളിഞ്ഞിരിക്കുകയാണ്.

Mukesh MLA says news of his abstention from the conference is baseless. Mukesh said that he is not a conference representative and some media outlets are spreading false information.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News