വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദ്ദനമേറ്റ സംഭവം: മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദ്ദനമേറ്റ സംഭവത്തിൽ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും നാല് പേരെ സസ്പെൻഡ് ചെയ്തു. താത്കാലിക ചുമതല ഡിസിസി ജനറല്‍ സെക്രട്ടറി കെ.രാജേഷ് കുമാറിന് നൽകി

ALSO READ – മഹാരാഷ്ട്ര: നിയമസഭാ പരിസരത്ത് ബിജെപി – എൻസിപി അനുയായികളുടെ കയ്യാങ്കളി; വൈറലായി വീഡിയോ

പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിലാണ് ഡി സി സി പ്രസിഡന്റായ എൻ ഡി അപ്പച്ചനെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. മുള്ളൻകൊല്ലി ഭാഗത്തെ പ്രധാന കോണ്‍ഗ്രസ് കുടുംബമായ കടുപ്പൻ ഫാമിലിഗ്രൂപ്പാണ് എൻ ഡി അപ്പച്ചനെ മര്‍ദിച്ചതെന്നാണ് വിവരം. നിയമനത്തില്‍ ഇവരെ ഉള്‍പ്പെടുത്തുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രശനങ്ങളുടെ തുടക്കം. ഈ തര്‍ക്കമാണ് എൻ ഡി അപ്പച്ചനെ മര്‍ദിക്കുന്നതിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘുവിനും മർദ്ദനമേറ്റിരുന്നു. എൻഡി അപ്പച്ചന് മർദ്ദന മേറ്റപ്പോൾ തടയാൻ ചെന്നപ്പോഴാണ് തന്നെയും മർദ്ദിച്ചതെന്ന് ഒ ആർ രഘു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News