ജലനിരപ്പ് 136 അടി പിന്നിട്ടു: മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും

Mullaperiyar Dam

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഞായർ രാവിലെ 10ന്‌ സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട്‌ അധികൃതർ ധാരണയായി. 136.10 അടിയാണ് നിലവിലെ ജലനിരപ്പ്. ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം 136 അടി പിന്നിട്ടാൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.

എന്നാൽ രാത്രിയിൽ ഡാം തുറക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാട് ജല വിഭവ വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിൽപ്രകാരം ഇന്ന് പകൽ പത്തുമണിക്ക് ഡാം തുറക്കുമെന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തെ തമിഴ്നാട് അറിയിച്ചിരിക്കുന്നത്. 1000 ഘനയടി വെള്ളത്തോളമാണ് തുറന്നു വിടുക. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു.

Also Read: ന്യൂനമര്‍ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു

10 സ്‌പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തിയാണ് ജലം പുറത്തേക്ക് വിടുക. 13 സ്‌പിൽവേ ഷട്ടറുകളുണ്ട്‌. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 122.75 അടിയായിരുന്നു ജലനിരപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News