
മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കി സുപ്രീം കോടതി. തമിഴ്‌നാടിന്റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം അംഗീകരിക്കണം. ഇതില്‍ കേന്ദ്രം ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അറ്റകുറ്റപ്പണിക്കുള്ള തമിഴ്‌നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥ സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി റോഡ് നിര്‍മിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. വള്ളക്കടവ്- മുല്ലപ്പെരിയാര്‍ റോഡ് കേരളം നന്നാക്കണം. ചെലവ് തമിഴ്‌നാട് വഹിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.
ഡോര്‍മെറ്ററിയുടെ അറ്റകുറ്റപ്പണി നടത്താനും തമിഴ്‌നാടിന് സുപ്രീം കോടതി അനുവാദം നല്‍കി. ഗ്രൗട്ടിങ് സംബന്ധിച്ച തീരുമാനം സുപ്രീംകോടതി മേല്‍നോട്ട സമിതിക്ക് കൈമാറി. അപകടസാധ്യത മുന്‍നിര്‍ത്തി പുതിയ ഡാം വേണമെന്ന ആവശ്യമാണ് കേരളം സുപ്രീംകോടതിയില്‍ മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, അപകട സാധ്യതയില്ലന്നായിരുന്നു മരംമുറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ നിരീക്ഷണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here