
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിനായി പുതിയ നാമനിർദേശം സമർപ്പിക്കാൻ നിർദേശം. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയാണ് നിർദേശം പുറപ്പെടുവിച്ചത്.
സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ടി. ആർ ശിവരാജിനെ മുന്നറിയിപ്പില്ലാതെ നീക്കിയതിൽ നേരത്തേ പ്രതിഷേധം ഉയർന്നിരുന്നു. വിഷയത്തിൽ പ്രതിഷേധമറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു.
കേരളത്തോട് ആലോചിക്കാതെയായിരുന്നു കേരളത്തിന്റെ പ്രതിനിധിയെ വിദഗ്ധ സമിതിയിൽ നിന്നും മാറ്റിയത്. കേരളത്തിലെ പ്രതിനിധിക്ക് പകരം ഉത്തർപ്രദേശിൽ നിന്നുള്ള ആളെയായിരുന്നു സമിതിയിൽ ഉൾപ്പെടുത്തിയിരുന്നത്. അനുയോജ്യനായ ആളുടെ പേര് ഉടൻ നിർദേശിക്കാനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

