അനുകൂലമായ രാഷ്ട്രീയ സാഹചര്യം; കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകും: മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullappally Ramachandran

ശശി തരൂരിന് പിന്നാലെ കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതുകൊണ്ട് കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ച് തരൂര്‍ എഴുതിയ ലേഖനം കോണ്‍ഗ്രസിനകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്.

Also Read : തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗുരുതര പ്രതിസന്ധി തുടരുന്നു; വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം

തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചു. തരൂരിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും ജാഗ്രതയോടെ കാത്തിരിക്കാനും ധാരണയായി. ഇക്കാര്യത്തില്‍ കെ സി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി.

തരൂര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കേരളത്തിലെ നേതൃത്വം അക്ഷരാര്‍ഥത്തില്‍ കുടുങ്ങി. വിവാദങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍, പലരുടെയും സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന ആശങ്ക നേതാക്കള്‍ക്കിടയില്‍ പരന്നു. തരൂരിന്റെ തുടര്‍നീക്കങ്ങള്‍ എന്താകുമെന്നും നേതാക്കള്‍ക്ക് നിശ്ചയമില്ല. തുടര്‍ന്നാണ് തരൂരിന്റെ വിമര്‍ശന വിവാദങ്ങളില്‍ കുടുങ്ങരുതെന്ന് നേതാക്കള്‍ക്ക് ഇടയില്‍ പൊതുധാരണയായത്.ഇക്കാര്യത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി. ജാഗ്രതയോടെ കാത്തിരിക്കാനാണ് ധാരണ. തുടര്‍ന്ന് കരുതലോടെയാണ് നേതാക്കളുടെ പ്രതികരണം. എ ഐ സി സി വര്‍ക്കിങ് കമ്മിറ്റി അംഗം നേതൃത്വത്തെ വിമര്‍ശിച്ചിട്ടും കെ സി വേണുഗോപാലിന്റെ പ്രതികരണത്തിലെ സൂക്ഷ്മത ഇതിന് ഉദാഹരണമാണ്.

ആദ്യലേഖനത്തില്‍ തരൂരിനെതിരെ രംഗത്തെത്തിയ നേതാക്കള്‍, പതിയെ നിലപാട് മയപ്പെടുത്തി. തരൂര്‍ ലക്ഷ്യവയ്ക്കുന്നത് തന്നെയാണെന്ന് അറിഞ്ഞിട്ടും വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതേസമയം ഇനി തരൂരിന്റെ നീക്കങ്ങള്‍ നിര്‍ണായകമാണ്. തരൂര്‍ തന്റെ നിലപാട് ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News