മുംബൈയിൽ 53 സജീവ കോവിഡ് കേസുകൾ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ

മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം കെ ഇ എം ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടു പേർ മരിച്ചതോടെ നിലവിലെ സ്ഥിതി കൂടുതൽ ജാഗ്രതോടെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിഎംസി അധികൃതർ പറഞ്ഞു.

നഗരത്തിലെ മുനിസിപ്പൽ ആശുപത്രികളിൽ കോവിഡ് -19 രോഗികൾക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്ന് കർശന നിർദ്ദേശമുണ്ട്. സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, പരിഭ്രാന്തരാകേണ്ടതില്ലെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു.

ALSO READ: മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ്; അമ്മ സന്ധ്യയെ റിമാൻഡ് ചെയ്തു

രാജ്യത്ത് നിലവിലുള്ള 257 സജീവ കോവിഡ് -19 കേസുകളിൽ 53 എണ്ണം മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News