മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മുംബൈയിൽ ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരത്തിൽ മുംബൈ പോലീസ് ജനുവരി 18 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുള്ള ഉത്തരവ് മഹാനഗരത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറം കെടുത്തും. അതെ സമയം മുംബൈയിൽ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയതും ആശങ്ക ഉയർത്തിയിട്ടുണ്ട്.

Also Read: സിഐടിയു ഓഫീസ് ആക്രമിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും അധികൃതർ അറിയിച്ചു.

Also Read: ചാഴ്സ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News