കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന് ആത്മഹത്യയെന്ന് വരുത്തി തീർത്തു; ഒന്നര വർഷത്തിന് ശേഷം കള്ളി വെളിച്ചതായത് ഇങ്ങനെ

meerut murder and abduction

മുംബൈയിൽ കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. സകറാമും കൂട്ടാളികളായ മൂന്നുപേരും ആണ് ഒന്നര വർഷത്തിന് ശേഷം പിടിയിലായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി ആത്മഹത്യയായി ചിത്രീകരിക്കുകയായിരുന്നു.

2024 ഒക്ടോബർ 14-നായിരുന്നു സംഭവം. ഡിംപിൾ ചൗധരി എന്ന യുവതിയുമായി സകാറാം പ്രണയത്തിലായിരുന്നു. ഇവരോടൊപ്പം ജീവിക്കാനാണ് ഭാര്യ ഗീതാ ചൗധരിയെ കൊല്ലാൻ സകാറാം തീരുമാനിച്ചത്. രണ്ടു തവണ അതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഭാര്യയെ കൊല്ലാൻ 6.7 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി. ഇയാൾ രണ്ടുപേരുടെ സഹായത്തോടെ ഗീതയെ കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ആണെന്ന് വരുത്തി തീർക്കാൻ മൃതദേഹം അടുക്കളയിലെ ഫാനിൽ കെട്ടിത്തൂക്കി.

പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ആത്മഹത്യയാണെന്ന് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മരണകാരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നില്ല. അന്ത്യകർമങ്ങൾക്കായി മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോയി. പിന്നീട് ഗീതയുടെ പിതാവിന്റെ സംശയങ്ങളാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്.

ALSO READ: പാണക്കാട് സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവം; കാപ്പ കേസ് പ്രതി ഒളിവിൽ

മകളുടെ മരണത്തിൽ സംശയം ഉന്നയിച്ച് പിതാവ് ഭനറാം ചൗധരി രാജസ്ഥാൻ പൊലീസിൽ പരാതി നൽകി. കേസ് പുനരന്വേഷിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയതോടെ ഗീതയുടെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തുടർന്നാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സകാറാമിനെ ചോദ്യംചെയ്യുകയായിരുന്നു. നിരന്തരം പോലീസിനെ തെറ്റിദ്ധരിപ്പിച്ച സകറാം ഒടുവിൽ കുറ്റംസമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News