
ഐപിഎൽ 2025ലെ എലിമിനേറ്ററിൽ ഗുജറാത്തിനെ തകർത്ത് മുംബൈ മുന്നോട്ട്. മുംബൈ ഉയർത്തിയ 228 എന്ന ലക്ഷ്യം മറികടക്കാൻ ഗുജറാത്തിന് സാധിച്ചില്ല. ഓപ്പണിങ്ങ് ഇറങ്ങി വെടിക്കെട്ട് നടത്തിയ ജോണി ബെയർസ്റ്റോ (22 പന്തിൽ 47) രോഹിത്ത് (50 പന്തിൽ 81) എന്നിവരുടെ മികച്ച തുടക്കവും അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് മുംബൈയെ മികച്ച സ്കോർ ഉയർത്താൻ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിൽ തന്നെ ഗില്ലിനെ നഷ്ടമായെങ്കിലും 49 പന്തിൽ 80 റൺസ് നേടിയ സായി സുദർശൻ ടീമിനെ മുന്നിലേക്ക് നയിച്ചു. എന്നാൽ മുംബൈയുടെ രക്ഷകനായി ബുമ്ര അക്കട്ടത്തിലെത്തിയതാണ് കളിയുടെ ഗതി മാറ്റിയത്. വാഷിങ്ടൺ സുന്ദറിനെ (24 പന്തിൽ 48) ബുമ്ര പുറത്താക്കിയതോടെ കളി മുംബൈ പിടിക്കാൻ ആരംഭിച്ചു.
Also Read: പഞ്ചാബിനെ ചുരുട്ടിക്കെട്ടിയതിലൂടെ ആർ സി ബി സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ; ഏതൊക്കെയെന്ന് അറിയാം
15-ാം ഓവറിന്റെ നാലാം പന്തിൽ റിച്ചാർഡ് ഗ്ലീസണ് സുദർശനെ പുറത്താക്കിയതോടെ മുംബൈയുടെ പ്രതീക്ഷകൾ കൂടുതൽ സജീവമായി. രാഹുൽ തെവാട്ടിയയുടെയും ഷാരൂഖ് ഖാൻ്റെയും ശ്രമങ്ങൾ വിജിയിക്കാതായതോടെ 228 എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന്റെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തിൽ 208ൽ അവസാനിച്ചു.
ഫൈനലിലേക്ക് ഇനി മുംബൈയുടെ മുന്നിലുള്ള കടമ്പ ഒന്നാം ക്വാളിഫയർ തോറ്റെത്തുന്ന പഞ്ചാബാണ്. ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തോൽപ്പിച്ച ആർ സി ബി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

