
മുംബൈ ഇന്ത്യൻസിനോട് ഇനിയെങ്കിലും കാര്യങ്ങൾ മാറ്റി ഒന്നു ചിന്തിച്ചു നോക്കാനാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ക്രിസ് ശ്രീകാന്ത് പറയുന്നു. ഹാർദ്ദിക് പാണ്ഡ്യ നല്ലൊരു പ്ലേയറാണ്, എന്നാൽ ടീമിൽ രണ്ട് ടി 20 നേടിയ ക്യാപ്റ്റൻമാരുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്നതാണ് ഉചിതം എന്നും മുൻ താരം പറയുന്നു.
ടീം മുൻ വർഷങ്ങളിൽ നേരിട്ട പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ ഫ്രാഞ്ചൈസി സൂര്യ കുമാർ യാദവിനോട് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ആവശ്യപ്പെടണം. പുറത്ത് നിന്നുള്ള ഒരാളുടെ കാഴ്ച്ചപ്പാടിൽ സൂര്യ കുമാർ ക്യാപ്റ്റൻസി അർഹിക്കുന്നതായി തോന്നുന്നു. എന്തായാലും ഫ്രാഞ്ചൈസിയാണ് ഈ കാര്യത്തിൽ അവസാന തീരുമാനം എടുക്കേണ്ടതെന്നും ക്രിസ് തന്റെ യൂട്യൂബ് ചാനലിലെ കൂടി നൽകിയ വീഡിയോയിലൂടെ അറിയിച്ചു.
Also read : ഇന്റർനെറ്റ് കീഴടക്കി തല; വൈറലായി സഹതാരത്തിന്റെ കുട്ടിയുമായുള്ള ധോണിയുടെ കളി
ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ട്രേഡ് ചെയ്താണ് ഹാർദ്ദിക് പാണ്ഡ്യയെ മുംബൈയിലേക്ക് കൊണ്ടുവന്നത്. ക്യാപ്റ്റാനായിരുന്നു രോഹിത് ശർമയെ ടീമിൽ നിന്നും മാറ്റി പകരം ഹാർദ്ദികിനെ ക്യാപ്റ്റനാക്കുകയായിരുന്നു. എന്നാൽ വിചാരിച്ച നിലയിൽ ടീമിന് മുന്നേറാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, കഴിഞ്ഞ സീസണുകളിൽ വളരെ മോശം പ്രകടനമാണ് ടീം കാഴ്ച്ചവച്ചത്
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

