
ഐപിഎൽ എലിമിനേറ്ററിൽ ഹിറ്റ് മാന്റെ പവർഫുൾ ബാറ്റിങ്ങ് ഹർദിക്കിന്റെ ഫിനിഷിങ്ങ് കൂടിയായപ്പോൾ ഗുജറാത്തിന് മുന്നിൽ കൂറ്റൻ ലക്ഷ്യം ഉയർത്തി മുബൈ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് മുംബൈ നേടിയത്. 9 ഫോറുകളും 4 സിക്സറുകളുമടക്കം 50 പന്തിൽ 81 റൺസാണ് രോഹിത്ത് നേടിയത്.
മികച്ച സ്കോറിനൊപ്പം ഐപിഎല്ലിൽ കുറച്ച് നാഴികകല്ലുകളും രോഹിത്ത് പിന്നിട്ടു. ഐപിഎല്ലിൽ 300 സിക്സുകൾ അടിക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടവും ഐപിഎല്ലിൽ 7000 റൺസ് എന്ന നാഴികകല്ലും താരം പിന്നിട്ടു. വെടിക്കെട്ട് തുടക്കമാണ് ജോണി ബെയർസ്റ്റോ മുംബൈക്കായി നൽകിയത്. 22 പന്തിൽ 47 റൺസാണ് ബയർസ്റ്റോ അടിച്ചു കൂട്ടിയത്.
Also Read: പന്തുകളി പഠിച്ച ക്ലബിലേക്ക് ഏഞ്ചൽ ഡി മരിയ; അർജൻ്റീനയിലെ റൊസാരിയോ സെന്‍ട്രലിനായി ബൂട്ടുകെട്ടും
ബെയർസ്റ്റോ നൽകിയ മിന്നൽ തുടക്കം അത് പോലെ മുന്നോട്ട് കൊണ്ട് പോകാൻ രോഹിത്തിന് സാധിച്ചു. പിന്നാലെ വന്ന സൂര്യകുമാർയാദവ് (20 പന്തിൽ 33), തിലക് വർമ്മ (11 പന്തിൽ 25) എന്നിവരും മുംബൈയുടെ സ്കോർ ബോർഡിലേക്ക് മികച്ച സംഭാവനകൾ നൽകി.
അവസാന ഓവറിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യ 9 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ഫിനിഷ് ചെയ്തപ്പോൾ മഹാരാജ യാദവീന്ദ്ര സിങ്ങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും മുംബൈയും സ്വന്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here