റിക്കെൽട്ടന്റെ വെടിക്കെട്ടിന് പിന്നാലെ പഞ്ചാബിനെതിരെ പതറി മുംബൈ ഇന്ത്യൻസ്

rickleton

ധർമ്മശാലയിൽ നടക്കുന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച തുടക്കത്തിന് പിന്നാലെ പതറി മുംബൈ ഇന്ത്യൻസ്. 201 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ 10.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. ഇനി ജയിക്കാൻ 58 പന്തിൽ 111 റൺസ് വേണം.

മുംബൈ ഇന്ത്യൻസിനായി ഓപ്പണർ റയാൻ റിക്കൽടൺ വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങി.വെറും 23 പന്തിൽ 48 റൺസ് നേടിയ താരം 4 ഫോറും 4 സിക്സും പറത്തി.എന്നാൽ അസ്മത്തുള്ള ഒമർസായ് റിക്കൽടണിനെ പുറത്താക്കിയതോടെ പഞ്ചാബ് കളിയിൽ തിരിച്ചു വരവ് നടത്തി. ഒൻപത് റൺസ് എടുത്ത നമൻ ധീറിനെ  മാർക്കോ ജെൻസൺ മടക്കി.

Also Read: ധർമ്മശാലയിൽ പഞ്ചാബിന്റെ റൺമഴ! മുംബൈയ്ക്ക് മുന്നിൽ 201 റൺസിന്റെ വിജയ ലക്ഷ്യം!

തുടർന്ന് 26 പന്തിൽ 25 റൺസ് നേടിയ രോഹിത് ശർമ്മയുടെ കുറ്റി യുസ്‌വേന്ദ്ര ചാഹൽ തെറിപ്പിച്ചു, നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി.പഞ്ചാബിനായി ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് 32 പന്തിൽ 57 റൺസുമായി തിളങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News