ഇസ്സിക്ക് ഹാട്രിക്ക്; മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ തോൽപിച്ച് മുംബൈ ഇന്ത്യൻസ് ഫൈനലിൽ. 72 റണ്‍സിനാണ് മുംബൈയുടെ വിജയം. ഹാട്രിക്ക് നേടിയ ഇസ്സി വോങ്ങാണ് യുപിയെ എറിഞ്ഞിട്ടത്. ഹാട്രിക്കടക്കം നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് ഇസ്സി പിഴുതത്. സയ്ക ഇഷാഖ് മുംബൈക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി ഇസ്സിക്ക് മികച്ച പിന്തുണ നൽകി.

മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സ് 17.4 ഓവറില്‍ 110 റണ്‍സിന് കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്താകുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യൻസും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here