
ഐപിഎല്ലിലെ രാജാക്കന്മാരാണ് തങ്ങളെന്ന് ഒരിക്കൽ കൂടി തെളിയ്ച്ച് മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്തയെ ആറ് വിക്കറ്റുകൾക്ക് തകർത്ത ടീം ഐപിഎല്ലിൽ മറ്റൊരു റെക്കോർഡും സ്വന്തം പേരിലാക്കി. ലീഗിൽ ഒരേ എതിരാളിക്കെതിരെ 25 മത്സരങ്ങൾ ജയിക്കുന്ന ആദ്യ ടീമെന്ന അപൂർവ റെക്കോർഡാണ് അവർ സ്വന്തമാക്കിയത്.മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 36 മത്സരങ്ങളിൽ നിന്നാണ് അഞ്ചു തവണ കിരീടം നേടിയിട്ടുള്ള മുംബൈ 25 ജയങ്ങൾ കുറിച്ചത്. ശക്തരായ കൊൽക്കത്ത ടീമിനെതിരെ ഉള്ള മുംബൈയുടെ ആധിപത്യം വ്യക്തമാക്കുന്നതാണ് ഈ റെക്കോർഡ്.
Also Read: കൊൽക്കത്തയ്ക്ക് തിരിച്ചടി! 25 കോടിക്ക് വാങ്ങിയ ഓൾറൗണ്ടർ ബൗൾ ചെയ്യില്ല
ഇന്നലെ വാങ്കഡേ സ്റ്റേഡിയത്തിൽ കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം വെറും നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി അഞ്ചു പന്തുകൾ ശേഷിക്കെമറികടന്ന ടീം 2012ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ജയത്തിന് ശേഷം ഇതാദ്യമായാണ് ഐപിഎൽ സീസണിലെ തങ്ങളുടെ അരങ്ങേറ്റ മത്സരം ജയിക്കുന്നത്. കൂടാതെ ഐപിഎല്ലിൽ ഒരേ വേദിയിൽ ഒരേ എതിരാളികൾക്കെതിരെ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡും മുംബൈയുടെ പേരിലായി. വാങ്കഡേ സ്റ്റേഡിയത്തിൽ കൊൽക്കത്തയ്ക്കെതിരെ നടന്ന 13 മത്സരങ്ങളിൽ 11 തവണയും വിജയം മുംബൈയോടൊപ്പമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

