
ഐപിഎല്ലിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച, ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് 8 ഓവർ പിന്നിടുമ്പോൾ മുംബൈ ഇന്ത്യൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ്.മഴയെ തുടർന്ന് മത്സരം താൽകാലികമായി നിർത്തി വച്ചിരിക്കുകയാണ്.
ഓപ്പണർ റയാൻ റിക്കെൽട്ടൺ 6 റൺസെടുത്ത് ക്യാമറൂൺ ഗ്രീന്റെ പന്തിൽ പുറത്തായി. പിന്നാലെ നമൻ ധിർ പൂജ്യത്തിനു മടങ്ങിയതോടെ മുംബൈ ഞെട്ടി.എന്നാൽ അധികം വൈകാതെ 3 പന്തിൽ 15 റൺസ് നേടിയ ടീമിന്റെ മുൻ നായകൻ രോഹിത് ശർമ്മയെ സൗരഭ് ദുബെ മടക്കി. സൂര്യകുമാർ യാദവ് പ്രത്യാക്രമണത്തിനു ശ്രമിച്ചെങ്കിലും 6 പന്തിൽ 15 റൺസ് നേടി പുറത്തായി. രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെട്ട ഇന്നിങ്സ് മുംബൈയ്ക്ക് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും താരത്തിന്റെ സ്റ്റമ്പ് സൗരഭ് ദുബെ തെറിപ്പിച്ചു.
നിലവിൽ തിലക് വർമ്മയും നായകൻ ഹാർദിക് പാണ്ഡ്യയും ക്രീസിലുണ്ട്. ഇരുവരും ചേർന്ന് ഇന്നിങ്സ് പുനർനിർമ്മിക്കാൻ ഉള്ള ശ്രമത്തിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി സൌരഭ് ദുബെയും ക്യാമറൂൺ ഗ്രീനും രണ്ട് വിക്കറ്റ് വീതം നേടി മുംബൈ ബാറ്റിംഗ് നിരയെ തകർത്തു. പ്ലേയ് ഓഫിലേക്ക് യോഗ്യത നേടാൻ കൊൽക്കത്തയ്ക്ക് ടൂർണമെന്റിൽ നിന്നും പുറത്തായ മുംബൈക്കെതിരെ ജയം അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

