മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ഡി കോക്കും രാജ് അങ്കദ് ബാവയും ഐപിഎല്ലിൽ നിന്ന് പുറത്ത്

mumbai

പിഎൽ 2026 സീസണിലെ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പ്ലേ ഓഫ് യോഗ്യത നേടാതെ പുറത്തയതിനു പിന്നാലെ അവസാന രണ്ട് മത്സരങ്ങളി ജയിക്കാം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചു കൊണ്ടു പ്രധാന രണ്ടു താരങ്ങളുടെ പുറത്തക്കലിന്റെ വാർത്ത പുറത്ത് വന്നിരിക്കുന്നു.

ടീമിലെ പ്രധാന താരങ്ങളായ ക്വിൻ്റൺ ഡി കോക്ക്, രാജ് അംഗദ് ബാവ എന്നിവർ രുക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി എന്നാണ് റിപ്പോർട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും രാജസ്ഥാൻ റോയൽസിനും എതിരായുള്ള അവസാന ലീഗ് മത്സരങ്ങളിൽ ടീമിന് ഇവർക്ക് പകരക്കാരെ കണ്ടെത്തേണ്ടി വരും.

Also Read: ഓഹരിവിപണി വീണ്ടും ചുവപ്പിൽ! വിപണിയെ താഴേക്ക് വലിച്ചത് ബാങ്കിംഗ് ഓഹരികൾ

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഡി കോക്കിന് ഇടത് കൈമുട്ടിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. ണ്ഡീഗഢ് ഓൾറൗണ്ടറായ രാജ് അങ്കദ് ബാവയ്ക്ക് വലത് ലിഗമെന്റ് ടിയറാണ് വിനയായത്. ഇരുവരും നിലവിൽ സ്വന്തം വീടുകളിൽ ചികിത്സയിലും വിശ്രമത്തിലുമാണെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചു. ഐപിഎൽ മാർഗനിർദേശങ്ങൾ അനുസരിച്ച് പകരക്കാരെ ഉടൻ പ്രഖ്യാപിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News