
ഐപിഎല്ലിൽ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. പുതിയ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ടീമിനെ തേടി മറ്റൊരു മോശം വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ടീമിന്റെ നായകനായ ഹർദിക് പാണ്ട്യ റോയൽ ചലഞ്ചേഴ്‌സിനെതിരായി റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ കളിക്കില്ലെന്ന ആശങ്കയാണ് ഉയരുന്നത്.
മത്സരത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട സംഘത്തിൽ ഹർദിക് പാണ്ട്യ ഭാഗമാകാത്തതാണ് ആശങ്ക ഉണർത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്കായി ടീം ഒത്തുകൂടിയപ്പോൾ പാണ്ഡ്യയുടെ അഭാവം ശ്രദ്ധേയമായിരുന്നു. അദ്ദേഹം പിന്നീട് ടീമിനൊപ്പം ചേരുമോ എന്നതിലും ഇപ്പോഴും വ്യക്തതയില്ല.
Also Read: 20 വർഷത്തെ കാത്തിരിപ്പിന് വിരാമം: അത്ലറ്റിക്കോയെ കീഴടക്കി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
നേരത്തെ ലുക്‌നൗവിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിലും താരം കളിച്ചിരുന്നില്ല. ഹർദിക്കിന്റെ അഭാവത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ കളിച്ച ടീം മികച്ച വിജയമാണ് മത്സരത്തിൽ നേടിയത്. പുറത്തിനേറ്റ പരുക്കാണ് പാണ്ട്യയുടെ അസാന്നിധ്യത്തിനു കാരണമെന്നു പറയുമ്പോഴും താരത്തിന്റെ കീഴിൽ ഉള്ള ടീമിന്റെ മോശം പ്രകടനത്തിനും അസാന്നിധ്യത്തിൽ പങ്കുണ്ടോ എന്ന സംശയവും ഒരു വിഭാഗം ആരാധകർ ഉന്നയിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

