മുംബൈയുടെ ബാറ്റിംഗ് ടോപ്പ് ഓഡർ തകർത്ത് ചെന്നൈ, രോഹിത് പൂജ്യത്തിന് പുറത്ത്

ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് x ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ മുംബൈക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ചെന്നൈ മുംബൈയെ  ബാറ്റിംഗിനയക്കുകയായിരിന്നു.

2.5 ഓവറിൽ 14 റൺസ് കൂട്ടിച്ചേർത്തുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. 6 റൺസെടുത്ത കാമറൂൺ ഗ്രീൻ, 7 റൺസെടുത്ത ഇഷാൻ കിഷൻ, റൺസൊന്നുമെടുക്കാത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ദീപക്ക് ചാഹർ രണ്ടും തുഷാർ ദേശ്പാണ്ഡെ ഒരു വിക്കറ്റും നേടി.

അതേ സമയം ,നിലവില്‍ പോയിന്റ് പട്ടികയില്‍ പതിനൊന്നു പോയിൻ്റുകളുമായി മൂന്നാംസ്ഥാനത്താണ് ചൈന്നൈ. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും നാലു തോല്‍വിയും നേരിട്ട അവരുടെ ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.നിലവില്‍ 10 പോയിന്റോടെ ആറാംസ്ഥാനത്താണ് മുംബൈ. എന്നാല്‍ ചൈന്നൈയെ തോൽപ്പിച്ചാൽ 12 പോയിന്റ് നേടി മുംബൈക്ക് ഒറ്റയടിക്ക് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാൻ കഴിയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here