
മുംബൈയിൽ മലയാളി യുവാക്കൾ അടക്കം മുന്നോറോളം യുവാക്കൾ ജോലി തട്ടിപ്പിനിരയായി. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് പ്രതികൾ മുങ്ങിയതോടെ മൂന്നര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ നൽകി ചതിക്കുഴിയിൽപെട്ടവരാണ് നീതി തേടി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള സ്ഥിരം തട്ടിപ്പ് മോഡലാണ് ആവർത്തന കഥയാകുന്നത്. ഇക്കുറി വിദ്യാസമ്പന്നരായ യുവാക്കളായിരുന്നു ഇരകൾ. ഇതിനായി കൂട്ട് പിടിച്ചത് ഇവരുടെയെല്ലാം ഓൺലൈൻ വിഹാര കേന്ദ്രങ്ങളും ലക്സംബർഗിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വിവിധ തസ്തികയിലേക്കുള്ള ജോലികൾ വാഗ്ദാനം ചെയ്ത് ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ കെണിയൊരുക്കി.
ALSO READ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടർന്ന് മുംബൈയിൽ 16-കാരി ജീവനൊടുക്കി
താൽപ്പര്യമുള്ളവർ പരസ്യത്തോടൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മാത്രം മതി. സംശയത്തിന് ഇടം നൽകാതെ പണം അക്കൗണ്ട് വഴി മാത്രം ഓൺലൈൻ അവലോകനങ്ങളിൽ ഏറോൺ ഓവർസീസ് കമ്പനിക്ക് അഞ്ച് നക്ഷത്ര റേറ്റിംഗ് ഉണ്ടായിരുന്നു. ഇതോടെ നിരവധി യുവാക്കൾ നേരിട്ട് ഓഫീസിലെത്തി ചതിക്കുഴിയിൽ വീണു .
ഹോട്ടൽ ഡ്രൈവർമാർ, അടുക്കള ജീവനക്കാർ, പാചകക്കാർ, തുടങ്ങിയ തസ്തികകളിലാണ് നിയമനം നടന്നത്. ഇതിനായി മൂന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് നൽകിയത് ജീവിത സമ്പാദ്യം മുഴുവൻ നൽകിയാണ് തൊഴിലെടുത്ത് ജീവിക്കാനുള്ള മോഹത്തിൽ ഇവരെല്ലാം ചതിക്കുഴിൽ വീണതെന്ന് ബന്ധുവായ കൃഷ്ണൻകുട്ടി നായർ പറയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം ചതിക്കുഴികളിൽ അവർത്തിക്കപ്പെടുന്നത് ദൗർഭാഗ്യകരമെന്ന് സാമൂഹിക പ്രവർത്തകനായ പി കെ ലാലി പറഞ്ഞു.
മുന്നൂറോളം പേരാണ് കബളിപ്പിക്കപ്പെട്ടത്. ചതിക്കുഴിയിൽ പെട്ടവർക്ക് ഇന്ന് വരെ പണം തിരികെ ലഭിച്ച ചരിത്രവുമില്ലെന്ന കാരണത്താൽ ഇതുവരെ 38 ഇരകൾ മാത്രമാണ് പോലീസിൽ രേഖാമൂലം പരാതികൾ നൽകിയിരിക്കുന്നത്. കേസുമായി കോടതി കയറി വീണ്ടും പണവും സമയം നഷ്ടപ്പെടുത്താൻ ആരും മിനക്കെടാറില്ലെന്ന കാരണമാണ് മറ്റൊരു തട്ടിപ്പിനായി കരുക്കൾ നീക്കാൻ ഇത്തരം കുറ്റവാളികൾക്ക് പ്രചോദനമാകുന്നതും. കാലങ്ങളായി നടക്കുന്ന തൊഴിൽ തട്ടിപ്പുകളിൽ പ്രതികൾക്ക് രക്ഷപെടാൻ പഴുതുകൾ ഏറെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

