വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

വയനാട് ദുരന്തത്തിൽ സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുംബൈ മലയാളി യുവ സംരംഭകൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ടെലിവിഷനിലൂടെ കാണുന്നത് മനസ്സിനെ വല്ലാതെ ഉലക്കുന്ന കാഴ്ചകളാണെന്നും നാടിനെ വീണ്ടെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മുംബൈയിൽ സീഫുഡ് കയറ്റുമതി രംഗത്തെ തുടക്കക്കാരനായ റാസിൻ നവാസ് പറഞ്ഞു.

Also read:വയനാട് ഉരുൾപൊട്ടൽ; സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ വയനാട് വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റാസിൻ അയച്ചു കൊടുക്കുന്നത്. വയനാടിനെ പുനർ നിർമ്മിക്കാൻ ഒറ്റക്കെട്ടായി സർക്കാറിനോടൊപ്പം നിൽക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മുംബൈയിലെ യുവതലമുറയുടെ പ്രതിനിധിയായ റാസിൻ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News