പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു; യുവാവിനെതിരെ കേസ്

പൂച്ചക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ മുംബൈയിലെ മാട്ടുംഗയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മാഹം വെസ്റ്റിലെ ടിഎച്ച് കതാരിയ റോഡില്‍ താമസിക്കുന്ന ആള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃക്ാസാക്ഷിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ‘പരാതിക്കാരന്‍ അതിരാവിലെ തന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് മാട്ടുംഗ പ്രദേശത്തെ ഒരു റസ്റ്റോറന്റിന് സമീപം പൂച്ചക്കുട്ടിയുമായി ഒരാള്‍ നില്‍ക്കുന്നതു കണ്ടത്. പ്രതി പൂച്ചയുടെ കഴുത്ത് പിടിച്ച് തിരിക്കുകയായിരുന്നു. തുടര്‍ന്ന് പൂച്ച ചത്തു. ഇത് കണ്ട ആള്‍ തങ്ങളെ വിളിക്കുകയായിരുന്നു’, പൊലീസ് പറയുന്നു.

ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിന്റെ ദൃക്‌സാക്ഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചയെ കൊന്ന ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 428, മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം എന്നിവ അനുസരിച്ച് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News