മുംബൈ: ഹിറ്റായി മലയാളി വനിതാ സംരംഭകരുടെ വിപണന മേള; വേദിയൊരുക്കി കേരളീയ സമാജം

mumbai

മുംബൈയിൽ മലയാളി വനിതാ സംരംഭകർക്കായി ഒരുക്കിയ വിപണന മേളക്ക് മികച്ച പ്രതികരണം. മഹാരാഷ്ട്രയിലെ മലയാളി സംഘടനകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ കാലഘട്ടത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം സംഘടിപ്പിച്ച വിപണന മേള മാതൃകയായത്. മുംബൈ ഉപനഗരമായ ഡോംമ്പിവലിയിലാണ് വനിതാ സംരംഭകർക്കായി ഉൽപ്പന്ന പ്രദർശനവും വില്പനവും സംഘടിപ്പിച്ചത്. കേരളീയ സമാജമാണ് ഇതിനായി വീണ്ടും വേദിയൊരുക്കിയത്. ഇത് മൂന്നാം തവണയാണ് വനിതാ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര മേള സംഘടിപ്പിക്കുന്നത്.

കേരളീയ വിഭവങ്ങൾ, ബേക്കറി ഇനങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ടീ ഷർട്ടുകൾ, സാരികൾ, തുടങ്ങി നിക്ഷേപം, റിയൽ എസ്റ്റേറ്റ് ബ്രോക്കർ, ആരോഗ്യ ഇൻഷുറൻസ് കൂടാതെ അനുകരണ സ്വർണാഭരണങ്ങൾ, കരകൗശല വസ്തുക്കൾ, കമ്പ്യൂട്ടർ ക്ലാസുകൾ, വീട്ടുപകരണങ്ങൾ, വയർലസ് ഇനങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന സ്റ്റാളുകൾ കൊണ്ട് സമ്പന്നമായിരുന്നു വിപണന മേള.

ALSO READ; വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് പരിഗണിക്കും: സുപ്രീം കോടതി

മേളയിൽ പ്രകടമായ ജനകീയ മാതൃക വിൽപ്പനയോടൊപ്പം കൂടുതൽ ഉപഭോക്താക്കളെ പരിചയപ്പെടാനും പുതിയ ഓർഡറുകൾ ലഭിക്കാനും സംരംഭകർക്ക് പ്രയോജനമായി. വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങളും മികച്ച സേവനങ്ങളുമാണ് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തിയത്. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് വീട്ടിലിരുന്നാണ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയിരുന്നത്. വലിയൊരു വിപണിയുടെ ശൃംഖലയാണ് ചെറുകിട സംരംഭകർക്കായി സമാജം തുറന്നിട്ടതെന്നാണ് പങ്കെടുത്ത വനിതകൾ പറയുന്നത്.

വനിതകൾക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള അവസരം കൂടിയാണിത്. സമാജം സംഘടിപ്പിച്ച സ്വയം സംരഭക പദ്ധതിയുടെ ആനുകൂല്യം ഇക്കുറി പ്രയോജനപ്പെടുത്തിയത് അറുപതിലധികം വനിതാ സംരംഭകരാണ്. രണ്ടായിരത്തിലധികം പേരാണ് ആദ്യ പകുതിയിൽ മേള സന്ദർശിച്ചതെന്നും ഭൂരിഭാഗം സ്റ്റാളുകളിലും നല്ല വിൽപ്പനയാണ് നടന്നതെന്നും മുതിർന്ന സമാജം പ്രവർത്തകൻ ബാലകുറുപ്പ് പറഞ്ഞു. ഭാവിയിൽ ഓൺലൈൻ സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തി വിൽപ്പന വിപുലീകരിക്കുവാനുള്ള സാഹചര്യങ്ങൾ കൂടി കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് സമാജം ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

ALSO READ; വഖഫ് നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്റ്റാളുകളിൽ ലഭിച്ച മികച്ച പ്രതികരണത്തിന്റെ ത്രില്ലിലാണ് വനിതാ സംരംഭകരും . ഏകദേശം എൺപത് വയസ്സിന് താഴെയുള്ള വീട്ടമ്മ മുതൽ ഇരുപത് വയസ്സുകാരിയായ യുവ സംരംഭക വരെ വിപണന മേളയിൽ സ്റ്റാളുകളുമായി സജീവമായിരുന്നു. മുംബൈയിലെ ഇതര മലയാളി സമാജങ്ങളും വനിതകൾക്കായി ഇത്തരം സംരംഭങ്ങളുമായി മുന്നോട്ട് വരണമെന്നാണ് ഇവരെല്ലാം പറയുന്നത്. സമാജം ഭരണസമിതി നടപ്പിലാക്കുന്ന വിവിധ പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ വിവിധ വനിതാ ബിസിനസ്സ് സംരംഭങ്ങളുടെ മൂന്നാമത്തെ എക്സിബിഷനും വില്പന മേളയുമാണ് പാണ്ടുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നത്. സമാജം പ്രസിഡന്‍റ് ഇ പി വാസു, ചെയർമാൻ വർഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, കലാ വിഭാഗം സെക്രട്ടറി സുരേഷ് ബാബു കെ കെ തുടങ്ങിയവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News