
മുംബൈ താനെ ജില്ലയിലെ മുംബ്രയിൽ നടന്ന വെടിവെപ്പ് കേസിൽ പ്രതി പ്രതിയായ ജയൻ ശിവാനന്ദൻ നായരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒരാൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11.30ഓടെ കൈലാസ് നഗർ പ്രദേശത്താണ് വെടിവെപ്പ് നടന്നത്. പ്രതി 51കാരനായ ജയൻ ശിവാനന്ദൻ നായർ കൊല്ലം സ്വദേശിയാണ്.
അക്ബർ അബ്ദുൽ ഷെയ്ഖ്, അബ്ദുൽ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവർക്കാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ അക്ബർ ഷെയ്ഖ് ചികിത്സയ്ക്കിടെ മരണപ്പെട്ടു. മറ്റു രണ്ടുപേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ALSO READ: മതസ്പർധ വളർത്തുന്ന രീതിയിൽ ഫ്ലക്സ് ബോർഡുകൾ; എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി എൽഡിഎഫ്
താനെ ജൂനിയർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യുകയാണെന്നും കുറ്റകൃത്യത്തിലേക്ക് നയിച്ച യഥാർഥ കാരണം, ഉപയോഗിച്ച ആയുധത്തിന്റെ ഉറവിടം എന്നിവ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മലയാളിയായ പ്രതി കൊൽക്കത്ത നിവാസിയാണ്. വല്ലപ്പോഴുമാണ് മുംബ്രയിൽ എത്താറുള്ളത്. ബംഗാളി ബാബ നായർ എന്ന പേരിലാണ് പ്രദേശത്ത് അറിയപ്പെടുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. മുംബ്ര വെടിവെപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ, അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

