മുംബൈ ട്രെയിനിലെ കൂട്ടക്കൊല; പ്രതി ചേതന്‍ സിംഗിനെതിരെ മതസ്പര്‍ധാവകുപ്പ് ചുമത്തി

മുംബൈ-ജയ്പൂര്‍ സെന്‍ട്രല്‍ എക്‌സ്പ്രസ് ട്രെയിനിലെ കൂട്ടക്കൊലയില്‍ പ്രതിയായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗിനെതിരെ മതസ്പര്‍ധാവകുപ്പും ചുമത്തി. റെയില്‍വേ പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയുടെ കസ്റ്റഡി ഓഗസ്റ്റ് 11 വരെ നീട്ടുകയും ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റവും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിരുന്നു.

Also read- ചന്ദ്രബോസ് വധക്കേസ്; വെറും അപകടമെന്ന് നിഷാമിന്റെ അഭിഭാഷകന്‍; ഭയാനകമായ കേസെന്ന് സുപ്രീംകോടതി

ജൂലൈ 31ന് പുലര്‍ച്ചെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ടിക്കാറാം മീണയെ കൊലപ്പെടുത്തിയ ശേഷം അടുത്ത കോച്ചുകളിലെത്തി പ്രതി മുസ്ലിം യാത്രക്കാരെ തെരഞ്ഞെടുപിടിച്ച് വെടിയുതിര്‍ത്തുകയായിരുന്നു.

Also read- രാജസ്ഥാനിലെ കൂട്ടബലാത്സംഗം; പതിനാലുകാരിയുടെ ചിതയിലേക്ക് ചാടി പിതാവ്

അസ്ഗര്‍ അബ്ബാസ് അലി, അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹുസൈന്‍, സയ്യിദ് സൈഫുദ്ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ചുകിടന്ന മൃതദേഹങ്ങള്‍ക്ക് സമീപം നിന്ന് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel