
വിഷുവിനെ വരവേറ്റ് മുംബൈ മലയാളികൾ. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഒത്തു കൂടാനും സൗഹൃദം പങ്കിടാനും കിട്ടുന്ന അപൂർവ്വ അവസരത്തെ ആഘോഷമാക്കുകയാണ് മുംബൈ നഗരത്തിലെ മലയാളികൾ.
ഒരു വിഷുക്കാലം കൂടി വന്നണയുമ്പോൾ മുംബൈ മലയാളികൾക്ക് ആഘോഷങ്ങളെന്നാൽ ഒത്തു കൂടാനുള്ള അവസരങ്ങൾ കൂടിയാണ്. മുംബൈ ഉപനഗരമായ കല്യാണിലെ ലോക് ഗ്രാം ഹൌസിങ് കോംപ്ലെക്സിൽ വിഷുവിനെ വരവേൽക്കാനായി ഏകദേശം മുന്നൂറോളം മലയാളി കുടുംബങ്ങളാണ് ഒത്തു കൂടിയത്.
Also Read: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി വിജയ്
ഓണം കഴിഞ്ഞാല്‍ മുംബൈ മലയാളികളുടെ പ്രധാന ആഘോഷമാണ് വിഷുവും ഈസ്റ്ററുമെന്നാണ് ബി എസ് എൻ എല്ലിലെ മീഡിയ കോർഡിനേറ്റർ വി. പി. ശിവകുമാർ പറയുന്നത്. എഴുപതുകളിലും എൺപതുകളിലുമെല്ലാം കുടുംബസമേതം ജന്മനാടുകളിൽ പോയാണ് മുംബൈ മലയാളികൾ ഓണവും വിഷുവുമെല്ലാം ആഘോഷിച്ചിരുന്നത്. ഇന്ന് കേരളത്തിനേക്കാൾ ആവേശത്തിലാണ് മുംബൈ മലയാളികളുടെ ആഘോഷ പരിപാടികൾ. ഇത്തരം വേദികളിൽ കുട്ടികളും വനിതകളുമാണ് പ്രധാനമായി കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കുന്നത്.
Also Read: ആധാർ ഇനി കൈവശം കൊണ്ട് നടക്കേണ്ട ..ആപ്പ് വരുന്നു
പ്രവർത്തി ദിവസമായതിനാൽ പലരും ലീവ് എടുത്താണ് വിഷു ആഘോഷിക്കുന്നത്. നിരവധി പേർ ശഅവധി ദിവസങ്ങളിലാകും വിഷുവിനെ ആഘോഷിക്കുന്നത്. ദിവസങ്ങൾ നീണ്ട പരിശീലനത്തിനായി തിരക്കിനിടയിലും ഇവരെല്ലാം സമയം കണ്ടെത്തുന്നു. വൈവിധ്യമാർന്ന കേരളീയ നൃത്തരൂപങ്ങൾ അവതരിപ്പിച്ചും വിഷു വിശേഷങ്ങൾ പങ്കിട്ടുമാണ് ഒത്തുകൂടലുകളെ ഇവരെല്ലാം അന്വർഥമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

