ഇനി ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുതൽ നവിമുംബൈ വരെ വെറും 40 മിനിറ്റിൽ എത്താം; സർവീസിന് തയ്യാറായി വാട്ടർ ടാക്സികൾ

water taxi mumbai

മുംബൈയിൽ വാട്ടർ ടാക്സികൾ ആരംഭിക്കുന്നതോടെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ മുതൽ നവി മുംബൈ വരെ വെറും 40 മിനിറ്റിനുള്ളിൽ എത്താം. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ റേഡിയോ ജെട്ടിയിൽ നിന്ന് നവി മുംബൈ വിമാനത്താവളം വരെ വാട്ടർ ടാക്സികൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്ന് നവി മുംബൈയിലേക്ക് യാത്രാ സമയം കുറയ്ക്കുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും മഹാരാഷ്ട്ര സർക്കാർ നടപ്പാക്കുന്നതാണ് പുതിയ വാട്ടർ ടാക്സി സേവനങ്ങൾ.

ഇതോടെ വെറും 40 മിനിറ്റിനുള്ളിൽ ഒന്നര മണിക്കൂർ ദൂരമുള്ള രണ്ട് നഗരങ്ങളുടെയും വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാനാകും. മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതിനും ഇലക്ട്രിക് ബോട്ടുകൾ സഹായിക്കും.

ALSO READ; അഞ്ചുവർഷം കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കേന്ദ്രം പുറത്താക്കിയ കുടുംബങ്ങളുടെ എണ്ണം 1.76 കോടി

മുംബൈയിലെ ദൈനംദിന യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി 10,000 വാട്ടർ ടാക്‌സികൾക്ക് തുടക്കമിടുന്നതായി മാർച്ചിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. വസായ്-വിരാർ , കല്യാൺ ഡോംബിവ്‌ലി, മുംബൈ വിമാനത്താവളം പോലുള്ള പ്രാദേശികങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയാണ് വാട്ടർ ടാക്‌സി സേവനം ക്രമീകരിച്ചിരിക്കുന്നത്.

റോഡ് ഗതാഗതം കുറയ്ക്കുന്നതിലൂടെ മലിനീകരണം കുറച്ച്, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സംരക്ഷിക്കാനാകുമെന്നത് ജനങ്ങളുടെ ആരോഗ്യ നിലവാരത്തിലും ഗുണമുണ്ടാക്കും. മുംബൈയുടെ ദൈനംദിന യാത്രയിൽ നഗര മേഖലയിലെ വർദ്ധിച്ച വാഹനസംഖ്യയും, തടസ്സങ്ങളും, റോഡ് ഗതാഗതത്തിലെ ബുദ്ധിമുട്ടുകളും വലിയ പ്രശ്നങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഓരോ ദിവസവും മണിക്കൂറുകളാണ് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി കഷ്ടപ്പെടുന്നത്. ജല ഗതാഗതം ഇതിനൊരു പരിഹാരമാകും.

വാട്ടർ ടാക്സികളുടെ പ്രയോജനങ്ങൾ ഏറെയാണ്. പുതിയ യാത്രാ മാർഗ്ഗങ്ങൾ സഞ്ചാരികൾക്ക് മനോഹരമായ ജല പാതകളിലൂടെ യാത്ര ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല ദൈനംദിന യാത്രാ നേരവും കുറയും. ജലയാത്ര പരിസ്ഥിതി സൗഹൃദവും, ആധുനിക സുസ്ഥിരതയുടെ ഭാഗമായിരിക്കുമെന്നതും മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിന് ഗുണകരമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News