
മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കും. കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുനമ്പം കമ്മീഷന്‍ നിയമനം റദ്ദാക്കിക്കൊണ്ട് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു.പൊതു താല്‍പ്പര്യമുള്ള വിഷയമാണെന്നും ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ കോടതി ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മുനമ്പം കമ്മീഷന് ജുഡീഷ്യല്‍ അധികാരങ്ങളില്ലെന്നും കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Munambam Judicial commission

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here