മുനമ്പം വഖഫ് കേസ്; ഭൂമി വഖഫല്ലെന്ന് സിദ്ധിഖ് സേഠിന്റെ മകളുടെ മക്കള്‍

മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി ഭൂമി കൈമാറിയ സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്‍. മുനമ്പം ഭൂമി വഖഫല്ലെന്ന് സിദ്ധിഖ് സേഠിന്റെ മകളുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ അറിയിച്ചു. കേസില്‍ കക്ഷിചേര്‍ന്ന സിദ്ധിഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖഫാണെന്ന നിലപാടാണ് എടുത്തത്. മുനമ്പം വഖഫ് കേസില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ ഇന്നും വാദം തുടരുകയാണ്.

ALSO READ: ‘പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തിലും ബിജെപിക്ക് കണ്ണുണ്ടായിരുന്നു’; വഖഫ്, കത്തോലിക്കാ സഭ വിവാദത്തിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ

വഖഫ് ആധാരത്തില്‍ രണ്ട് തവണ വഖഫ് എന്ന് പരാമര്‍ശിച്ചതും ദൈവനാമത്തില്‍ ആത്മശാന്തിക്കായി സമര്‍പ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച്, ഭൂമി വഖഫ് ആണെന്നാണ് വഖഫ് ബോര്‍ഡിന്റെ വാദം.

ALSO READ: ‘വിധി ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്’; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ള്ളളതിനാല്‍ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന വാദമാണ് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകര്‍ ഉന്നയിച്ചത്. ഫാറുഖ് കോളജ് മത – ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്ന വാദം മുനമ്പം നിവാസികളുടെ അഭിഭാഷകന്‍ മുന്നോട്ടു വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News