
വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കി നിയമമായതിന് പിന്നാലെ മുനമ്പത്തെ ബി ജെ പിക്കാർ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ കൊണ്ടുവന്നതും അദ്ദേഹം നാട്ടുകാരെ നിരാശപ്പെടുത്തിയതും ട്രോളാക്കി മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. തങ്കച്ചന്‍ മംഗലംജിയെ വിളിച്ചതുപോലെ ബി ജെ പിക്കാര്‍ റിജിജു സാറിനെ വിളിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മംഗലംജി വന്നതുപോലെ റിജിജു സാര്‍ വന്നു; മംഗലംജി പറഞ്ഞതുപോലെ കാര്യങ്ങളൊക്കെ ‘വെഡുപ്പായി’ പറഞ്ഞു തന്നുവെന്നും അദ്ദേഹം കുറിച്ചു.
അപ്പൊ എങ്ങിനെയാണ്, ഒരു ‘നന്ദി മോഡി’ പരിപാടി സംഘടിപ്പിക്കുകയല്ലേ, കോമ്രേഡ്സ്? അല്ലെങ്കില്‍ ഒരു ‘നന്ദി മോഡി, നന്ദി റിജിജു’ പരിപാടി ആയാലോ? അല്ലേ വേണ്ട. എല്ലാ സ്തുതിയും ആരാധനയും പുകഴ്ചയും മോദിജിയ്ക്കുമാത്രം. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമേന്‍ എന്നും കെ ജെ ജേക്കബ് ട്രോളായി കുറിച്ചു.
Read Also: മുനമ്പം വിഷയത്തില്‍ നിരാശയെന്ന് സിറോ മലബാര്‍ സഭ, നിയമം നിരാശപ്പെടുത്തുന്നത്: ആന്റണി വടക്കേക്കര
ആ ‘നന്ദി മോഡി’ പരിപാടി നടന്നില്ലായിരുന്നെകില്‍ എന്താകുമായിരുന്നു അവസ്ഥ?കേന്ദ്രം നിയമം പാസാക്കിയെന്നും ഇനി റവന്യൂ അവകാശങ്ങള്‍ തിരികെ കൊടുക്കേണ്ടത് റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയും കൂടിയാണെന്നും പറഞ്ഞു കാസ-കൃസങ്കി- സങ്കികള്‍ ഇന്നിറങ്ങിയേനെ. പത്തു മിനിറ്റില്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂ എന്നും പറഞ്ഞു സതീശന്‍ സാറും ഇന്നിറങ്ങിയേനെ, ചിലപ്പോള്‍ ഇന്നലെത്തന്നെ ഇറങ്ങിയേനെ. കമ്മികള്‍ വിശദീകരിച്ചു ബോധം കേട്ടേനെ. ഇതിപ്പോ അതിന്റെയൊന്നും ആവശ്യം വന്നില്ലെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ പൂർണതോതിൽ വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here