
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു എന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെയാണ് പരാതി. കോലഞ്ചേരി സ്വദേശിനിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here