‘കണക്കുകൾ പൊരുത്തപ്പെടുന്നില്ലല്ലോ കെപിസിസി പ്രസിഡൻ്റേ; ശവംതൂക്കികൾ സ്ഥലം വാങ്ങിയ ഇടപാടിലും തട്ടിപ്പ്’; കോൺഗ്രസിന്റെ പൊളിഞ്ഞ കള്ളത്തിൽ പ്രതികരിച്ച് കെ റഫീഖ്

K RAFEEQ ABOUT CONGRESS WAYANADU PLACE FUND

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സ്ഥലം വാങ്ങിയ സംഭവത്തിൽ രേഖകൾ പുറത്തുവന്നതോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്. 5 കോടി കൊടുത്താണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് ഭൂമി വാങ്ങിയതെന്ന കള്ളം ആണ് പൊളിഞ്ഞിരിക്കുന്നത്. 5 കോടി കൊടുത്താണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് ഭൂമി വാങ്ങിയതെന്നാണ് കെ പി സി സി പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കെ പി സി സി പ്രസിഡണ്ടിൻ്റെ പേരിലുള്ള പ്രസ്തുത സ്ഥലത്തിൻ്റെ ആധാരപ്രകാരം 3 കോടി 21 ലക്ഷമാണ് (3,21,25,500) സ്ഥലത്തിന് കൊടുത്തതായി കാണിച്ചിരിക്കുന്നത് എന്ന് പറയുകയാണ് വയനാട് സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്. പ്രസിഡൻ്റ് അവകാശപ്പെട്ടതും രേഖയിലുള്ളതും വെച്ച് നോക്കുമ്പോൾ ഒന്നേ മുക്കാൽ കോടിയുടെ വെട്ടിപ്പ് അതിലും നടത്തി എന്നാണ് വ്യക്തമാകുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എന്തായാലും ഇത്രയും വലിയ തുകയ്ക്ക് സ്ഥലം വാങ്ങുമ്പോൾ ബാങ്ക് വഴിയാകുമല്ലോ ട്രാൻസാക്ഷൻ നടന്നിരിക്കുക. ആ രേഖകൾ പുറത്ത് വിട്ടാൽ കെപിസിസി പ്രസിഡൻ്റ് പറഞ്ഞ 5 കോടി സ്ഥലത്തിന് നൽകിയോ എന്ന് നാട്ടുകാർക്ക് മനസ്സിലാകുമല്ലോ. അത് പുറത്തുവിടാൻ തയാറാണോ എന്നും റഫീഖ് ചോദിക്കുന്നു. ശവംതൂക്കികൾ സ്ഥലം വാങ്ങിയ ഇടപാടിലും തട്ടിപ്പ് നടത്തിയെന്ന് തന്നെ വ്യക്തമാവുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആധാരപ്രകാരം 3 കോടി 21 ലക്ഷം, 5 കോടി കൊടുത്താണ് വയനാട് പുനരധിവാസത്തിനായി ഭൂമി വാങ്ങിയതെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ കള്ളം പൊളിയുന്നു; രേഖകള്‍ കൈരളി ന്യൂസിന്

പോസ്റ്റിന്റെ പൂർണരൂപം

5 കോടി കൊടുത്താണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് ഭൂമി വാങ്ങിയതെന്നാണ് കെ പി സി സി പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.

കെ പി സി സി പ്രസിഡണ്ടിൻ്റെ പേരിലുള്ള പ്രസ്തുത സ്ഥലത്തിൻ്റെ ആധാരപ്രകാരം 3 കോടി 21 ലക്ഷമാണ് (3,21,25,500) സ്ഥലത്തിന് കൊടുത്തതായി കാണിച്ചിരിക്കുന്നത്.

കണക്കുകൾ പൊരുത്തപ്പെടുന്നില്ലല്ലോ കെപിസിസി പ്രസിഡൻ്റേ. പ്രസിഡൻ്റ് അവകാശപ്പെട്ടതും രേഖയിലുള്ളതും വെച്ച് നോക്കുമ്പോൾ ഒന്നേ മുക്കാൽ കോടിയുടെ വെട്ടിപ്പ് അതിലും നടത്തി എന്നാണ് വ്യക്തമാകുന്നത്. എന്തായാലും ഇത്രയും വലിയ തുകയ്ക്ക് സ്ഥലം വാങ്ങുമ്പോൾ ബാങ്ക് വഴിയാകുമല്ലോ ട്രാൻസാക്ഷൻ നടന്നിരിക്കുക. ആ രേഖകൾ പുറത്ത് വിട്ടാൽ കെപിസിസി പ്രസിഡൻ്റ് പറഞ്ഞ 5 കോടി സ്ഥലത്തിന് നൽകിയോ എന്ന് നാട്ടുകാർക്ക് മനസ്സിലാകുമല്ലോ. പുറത്ത് വിടാൻ തയ്യാറുണ്ടോ?

ശവംതൂക്കികൾ സ്ഥലം വാങ്ങിയ ഇടപാടിലും തട്ടിപ്പ് നടത്തിയെന്ന് തന്നെ വ്യക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News