മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ സമ്മതപത്രത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി; വീട് ഒഴികെയുള്ള ഭൂമി ഗുണഭോക്താക്കളുടെ ഉടമസ്ഥതയില്‍ തന്നെ

mundakkai-landslide-beneficiaries-k-rajan

മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിൽ ഇരകളായവരുടെ പുനരധിവാസ സമ്മതപത്രത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഗുണഭോക്താക്കളുടെ സ്ഥലം അവരവരുടെ ഉടമസ്ഥതയില്‍ തന്നെ ഉണ്ടാകും. വീട് മാത്രം സര്‍ക്കാരിന് സറണ്ടര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലാതല വകുപ്പ് മേധാവികളുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുമ്പോള്‍ ദുരന്ത ഭൂമിയിലെ വീട് ഒഴികെയുള്ള എല്ലാ വസ്തുക്കള്‍ക്കും അവര്‍ക്ക് ഉടമസ്ഥാവകാശം ഉണ്ടാകും. കൃഷിഭൂമി കാര്‍ഷികയോഗ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തയ്യാറാക്കും. ചികിത്സയടക്കം ദുരന്തബാധിതരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപകാരപ്പെടുന്ന
പുതിയ സ്മാര്‍ട്ട് കാര്‍ഡ് ഇന്നുമുതല്‍ വിതരണം ആരംഭിച്ചു.

Read Also: ഫ്ലക്സ് നിരോധന ഉത്തരവിൽ സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി; നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകം

രണ്ട് രക്ഷാകര്‍ത്താക്കളും നഷ്ടപ്പെട്ടത് ഏഴ് കുട്ടികള്‍ക്കാണ്. ഇവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും. ഒറ്റ രക്ഷാകര്‍ത്താവ് മാത്രം ഉള്ള 14 പേര്‍ക്കും പ്രത്യേക ധനസഹായം നല്‍കും. ദുരന്തബാധിതര്‍ക്ക് ഒരു മാസം 1,000 രൂപയുടെ കൂപ്പണ്‍ തയ്യാറാക്കും. ആറ് മാസക്കാലം ഇത് വിതരണം ചെയ്യാന്‍ തീരുമാനിച്ചു. സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷന്‍ തുടരും. മരിച്ചവരുടെ ഡത്ത് സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News